Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുട്ടികളുടെ ശിക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2018, 01:28 am IST
inSamskriti

മക്കളേ, 

പൊതുരംഗത്തെ അഴിമതിയും വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മൂല്യച്യുതിയും സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങളുമെല്ലാം വര്‍ദ്ധിച്ചുവരുന്ന കാലമാണല്ലോ ഇത്. ഇതിന്  പ്രധാന കാരണം നമ്മുടെ ഇപ്പോഴത്തെ സമൂഹം ഒരു തുറന്ന സമൂഹമാണ് എന്നതാണ്. ഒരു സൂപ്പര്‍ മാര്‍ക്കറ്റ് പോലെ എല്ലാം തുറന്നുവെച്ചിരിക്കുകയാണ്. മനസ്സിനെ ആകര്‍ഷിക്കുന്ന ധാരാളം കാര്യങ്ങള്‍ ഇവിടെയുണ്ട്. യുവാക്കളില്‍ ഇന്റര്‍നെറ്റിന്റെയും മാധ്യമങ്ങളുടെയും സ്വാധീനം ചെറുതല്ല. വലിയവരുടെ ജീവിതശൈലി കാണുമ്പോള്‍ കുട്ടികള്‍ക്കും അതുപോലെയായിത്തീരുവാനുള്ള ആഗ്രഹമുണ്ടാകുന്നതും സ്വാഭാവികം. ഈ ഒരു സാഹചര്യത്തില്‍ ജീവിതത്തില്‍ ഒരു സന്തുലനം വരുത്താന്‍ ശക്തമായ മൂല്യബോധവും ധാര്‍മ്മികബോധവും ആവശ്യമാണ്. കുറച്ചൊക്കെ ആദ്ധ്യാത്മിക ജ്ഞാനവും അവര്‍ ആര്‍ജ്ജിക്കണം. അതിനുള്ള ശിക്ഷണമാകട്ടെ ചെറുപ്പത്തില്‍ത്തന്നെ കിട്ടുകയും വേണം. ഇതിന്റെ കുറവാണ് ഇന്നു നമ്മള്‍ സമൂഹത്തില്‍ കാണുന്നത്. 

 പണ്ട് ഗുരുകുല സമ്പ്രദായം ഉണ്ടായിരുന്നു.  കുട്ടികളെ ആകര്‍ഷിച്ച് അവരില്‍ സ്വഭാവരൂപീകരണം വരുത്താന്‍ കഥകള്‍ക്കുള്ള ശക്തി വലുതാണ്. പുരാണകഥകളും മഹാന്മാരുടെ ചരിത്രവുമെല്ലാം കുട്ടികളില്‍ ശരിയായ മൂല്യബോധം ഉണര്‍ത്തുന്നു. ഉദാഹരണത്തിന് യുധിഷ്ഠിരന്റെയും ദുര്യോധനന്റെയും കഥകള്‍ കേള്‍ക്കുമ്പോള്‍ യുധിഷ്ഠിരനെപ്പോലെയാകാനും ദുര്യോധനനെപ്പോലെ ആകാതിരിക്കാനുമുള്ള പ്രേരണ കുട്ടികളില്‍ തനിയെ ഉണരും. ശാസനയും കര്‍ശനമായ ശിക്ഷയുമല്ല, കുട്ടികളുടെ മനസ്സിനെ നല്ലതിലേക്കു തിരിച്ചുവിടുകയാണ് വേണ്ടത്. നല്ലത് കാണിച്ചുകൊടുക്കുകയും നല്ലതുചെയ്യുമ്പോള്‍ പ്രോത്സാഹിപ്പിക്കുകയും വേണം. കേവലം പഠനത്തില്‍ കുട്ടികളെ തളച്ചിടരുത്. അവരുടെ ഭാവനാശക്തിയും ചിന്താശക്തിയും വൈകാരികഭാവങ്ങളും ശരിയായി വികസിക്കാന്‍ വേണ്ട സ്വാതന്ത്ര്യം അവര്‍ക്കു നല്‍കണം. അതോടൊപ്പം തെറ്റേത് ശരിയേത് ധര്‍മ്മമേത് അധര്‍മ്മമേത് എന്നു ചൂണ്ടിക്കാണിക്കുകയും വേണം. ശകാരം കൊണ്ടോ ഉപദേശം കൊണ്ടോ സാധിക്കാത്തത്  പ്രോത്സാഹനം കൊണ്ടും നമ്മുടെ ബുദ്ധിപൂര്‍വ്വമായ പെരുമാറ്റം കൊണ്ടും സാധിക്കും. 

    അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരാള്‍ക്ക് രണ്ടു കുട്ടികളുണ്ടായിരുന്നു. അവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ വളരെയേറെ ഭക്ഷണം ബാക്കിവെച്ച് ചവറ്റുകൊട്ടയില്‍ കളയുക പതിവായിരുന്നു. ഭക്ഷണം പാഴാക്കരുതെന്ന് അയാള്‍ പലപ്പോഴും അവരെ സ്‌നേഹപൂര്‍വ്വം പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചു. ഗൗരവപൂര്‍വ്വം ശാസിച്ചു. എന്നാല്‍ അതുകൊണ്ടൊന്നും യാതൊരു ഫലവുമുണ്ടായില്ല. എങ്ങനെയെങ്കിലും തന്റെ മക്കളുടെ ഈ ദുശ്ശീലം മാറ്റണമെന്നു കരുതി അയാള്‍ അവരെ ഒരു വീഡിയോ കാണിച്ചുകൊടുത്തു. ആ വീഡിയോയുടെ തുടക്കത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ ഒരു റസ്‌റ്റോറന്റിലിരുന്ന് കോഴിക്കറി ഓര്‍ഡര്‍ ചെയ്യുന്ന രംഗമായിരുന്നു. അവര്‍ കുറച്ചുനേരം എന്തൊക്കെയോ തമാശകള്‍ പറഞ്ഞുകൊണ്ട് ഭക്ഷണം കഴിച്ചു. അതുകഴിഞ്ഞ് ഭക്ഷണം കഴിക്കുന്നതു മതിയാക്കി പ്ലേറ്റില്‍ ബാക്കിയുണ്ടായിരുന്നതു മുഴുവനും ചവറ്റു കൊട്ടയിലെറിഞ്ഞു. അന്നു വൈകിട്ട്, റസ്‌റ്റോറന്റ് അടച്ചതിനുശേഷം ഒരു പാവപ്പെട്ട മനുഷ്യന്‍ വന്ന് ആ പരിസരത്തുള്ള എല്ലാ റസ്‌റ്റോറന്റിലെയും ചവറ്റുകുട്ടകള്‍ തിരയാന്‍ തുടങ്ങി. ചവറ്റുകുട്ടയിലുള്ള ഭക്ഷണ സാധനങ്ങള്‍ ചാക്കുകളില്‍ നിറച്ച്  അയാള്‍ തന്റെ കോളനിയിലെത്തി. അയാളുടെ ട്രക്ക് വരുന്നതുകണ്ട് കോളനിയിലെ കുട്ടികള്‍ ഓടിയെത്തി, എച്ചില്‍ നിറച്ച ചാക്കുകള്‍ ട്രക്കില്‍ നിന്ന് താഴെയിറക്കി. അവര്‍ ആ ചാക്കുകള്‍ ഓരോന്നായി ആവേശത്തോടെ തുറന്ന് അതില്‍ നിന്ന് എച്ചില്‍ വാരിയെടുത്തു ഭക്ഷിച്ചു തുടങ്ങി. ചില കുട്ടികള്‍ കാലിയായ എച്ചില്‍ ചാക്കുകള്‍ നക്കിത്തുടച്ചുകൊണ്ടിരുന്നു. 

   ഈ വീഡിയോ കണ്ട് അയാളുടെ മകള്‍ കരയാനാരംഭിച്ചു. അവള്‍ അച്ഛനോടു പറഞ്ഞു, ”അച്ഛാ, ഞാനിനിയൊരിക്കലും ഭക്ഷണം പാഴാക്കുകയില്ല” 

   ബാല്യത്തിലെ ശരിയായ ശിക്ഷണം വളരെ പ്രധാനമാണ്. സിമന്റ് ഉറയ്‌ക്കുന്നതിനുമുമ്പ് അതില്‍ ചിത്രങ്ങള്‍ വരയ്‌ക്കാം. ഉറച്ചു കഴിഞ്ഞാല്‍ പിന്നെ സാദ്ധ്യമല്ല. അതിനാല്‍ അച്ഛനമ്മമാര്‍ കുട്ടികള്‍ക്ക് സ്‌നേഹവും വാത്സല്യവും കൊടുക്കുന്നതിനൊപ്പം മൂല്യങ്ങളും നല്ല സംസ്‌കാരവും പകര്‍ന്നു നല്‍കുക, സ്വയം  മാതൃകയായിത്തീരുവാന്‍ ശ്രമിക്കുക. അതിലൂടെ കുട്ടികളില്‍ ധര്‍മ്മാധര്‍മ്മബോധവും നല്ല ശീലങ്ങളും വളരും, പ്രവൃത്തികളില്‍ ജാഗ്രതയുണ്ടാകും. ഒരു സ്ഫടിക പാത്രം കയ്യില്‍ പിടിക്കുമ്പോള്‍ നമ്മള്‍ വളരെയധികം ശ്രദ്ധിക്കും. കാരണം, ശ്രദ്ധ പോയാല്‍ കൈയില്‍നിന്നു വഴുതി അപകടം വരുമെന്നറിയാം. ഇതുപോലെ ഓരോ പ്രവൃത്തിയും ചെയ്യുന്നതിനു മുമ്പായി ‘ഇതു ധാര്‍മ്മികമാണോ?  ഇതുമൂലം പാപം വരുമോ?’, എന്ന ചിന്ത കുട്ടികളില്‍ ഉണരണം. മൂല്യബോധവും നല്ല സംസ്‌കാരവും ശക്തമാണെങ്കില്‍ ഏതു പ്രലോഭനത്തെയും അതിജീവിക്കാന്‍ അവര്‍ക്കു സാധിക്കും. ജീവിതം കൊണ്ടു നേടേണ്ടത് പണസമ്പാദനവും സുഖസമ്പാദനവും മാത്രമല്ല. അതിലും മഹത്തായ ലക്ഷ്യം ജീവിതത്തിനുണ്ട് എന്ന ബോധം കുട്ടികളില്‍ ആദ്യമേതന്നെ വളര്‍ത്തേണ്ടതുണ്ട്. അതിനു സാധിച്ചാല്‍ ക്രമേണ സമൂഹം മുഴുവനും ധാര്‍മ്മികമായി ഉയരും. എല്ലാ രംഗത്തും പുരോഗതിയുണ്ടാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

Entertainment

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

Kerala

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

Kottayam

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.