തെലങ്കാന: ഭിക്ഷാടകരെ പുനരധിവസിപ്പിക്കാനുളള യജ്ഞത്തിന്റെ ഭാഗമായി അവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 500 രൂപ പ്രതിഫലം. തെലങ്കാന ജയില്‍ വിഭാഗമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഭക്ഷണം,താമസം,കൗണ്‍സിലിംഗ്, തൊഴില്‍ നൈപുണ്യ പരിശീലനം എന്നിവ ഇതുമായി ബന്ധപ്പെട്ട് ചെയ്തുവരുന്നു. കഴിഞ്ഞ വര്‍ഷം ഈ വിഭാഗത്തില്‍ 741 പുരുഷന്മാരെയും 300 സ്ത്രീകളെയും തെരഞ്ഞെടുത്തിരുന്നു.
















