താനെ: വാഹനാപകടത്തെത്തുടര്‍ന്ന് അംഗവൈകല്യം സംഭവിച്ച ബാലന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദ്ദേശം. വാഹനത്തിന്റെ ഉടമയും ഇന്‍ഷ്വറന്‍സ് നല്‍കുന്നവരുമാണ് തുക നല്‍കേണ്ടത്.
2013 ല്‍ നടന്ന അപകടത്തില്‍ ഇരയ്‌ക്ക് ജോലി ചെയ്യാനോ സമ്പാദിക്കാനോ കഴിയാത്ത സാഹചര്യമാണെന്ന് പറഞ്ഞ് അഭിഭാഷകന്‍ 21 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്.
















