ഹൈദരാബാദ്: പ്ലാസ്റ്റിക് കവറിനുള്ളില്‍ തല കുരുക്കി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ബ്ലൂ വെയില്‍ ഗെയിമെന്നു സംശയം. ബിഐറ്റിഎസ് പിലാനി ഹൈദ്രാബാദ് ക്യാമ്പസിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ടി. വരുണാണ് (19) ആത്മഹത്യ ചെയ്തത്.
ഗാന്ധിപ്പേട്ടിലെ വസതിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബ്ലു വെയില്‍ ഗെയിമിന് വരുണ്‍ അടിമയായിരുന്നോ എന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി കിടക്കുന്നതിന് മുന്‍പ് മാതാപിതാക്കളോട് സംസാരിച്ച വരുണിനെ മരിച്ച നിലയിലാണ് ശനിയാഴ്ച രാവിലെ ബന്ധുക്കള്‍ കണ്ടെത്തിയത്.
പൊളിത്തീന്‍ ബാഗിന്റെ അടിഭാഗം കഴുത്തിനു ചുറ്റുമായി ചുറ്റിക്കെട്ടിയനിലയിലായിരുന്നു മൃതദേഹം. ഒരാഴ്ച മുമ്പ് കോളേജില്‍ നിന്നും മടങ്ങിയെത്തിയ വരുണ്‍ കൂടുതല്‍ സമയവും ലാപ്‌ടോപ്പുമായി മുറിക്കുള്ളില്‍ തന്നെ ചിലവഴിക്കുകയായിരുന്നു എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
















