Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കോന്നി – പയ്യനാമണ്ണിലെ സ്വകാര്യ ഭൂമിയില്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള രാമപുരം ചന്തയും വിസ്മൃതിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2017, 01:08 am IST
inPathanamthitta

കോന്നി: പയ്യനാമണ്ണിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള രാമപുരം ചന്തയും വിസ്മൃതിയിലേക്ക്. മലയോര മേഖലയിലെ ആളുകള്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ കൈമാറ്റം ചെയ്തിരുന്ന ജില്ലയിലെ പ്രധാന വിപണിയായിരുന്നു ഇത്.

വാഴക്കുല, കപ്പ, നാളികേരം തുടങ്ങി എല്ലാ കാര്‍ഷിക വിളകളും എത്തിച്ചേരുന്ന ഈ ചന്തയിലേക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വ്യാപാരികള്‍ എത്തി ഇവവാങ്ങി അവരുടെ സ്ഥലങ്ങളില്‍ കച്ചവടം നടത്തിയിരുന്നു. തട്ടാരേത്ത് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് രാമപുരംചന്ത പ്രവര്‍ത്തിച്ചു വന്നിരുന്നത്.

പയ്യനാമണ്‍ ജംങ്ഷനില്‍ തലയെടുപ്പോടെ നിന്നിരുന്ന കൂറ്റന്‍ മാവ് ആയിരുന്നു ചന്തയുടെ പ്രൗഡി.

അക്കാലത്ത് ഈ മാവിന്റെ മുകളില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ കൊടികള്‍ കെട്ടുമായിരുന്നു. ഏറ്റവും ഉയരത്തില്‍ കൊടികള്‍ കെട്ടാന്‍ ഇവര്‍മല്‍സരിച്ചിരുന്നു. തെരഞ്ഞെടുപ്പ് വേളയിലാണ് വാശി കൂടുന്നത്. മാവ് നശിച്ചതോടെ തൊട്ടരികില്‍ വളര്‍ന്നു വന്ന ആല്‍മരം ചന്തയ്‌ക്ക് തണലായി. ചന്തയുടെ പ്രതാപം അസ്തമിച്ചെങ്കിലും ആല്‍മരം തലയുയര്‍ത്തി ഇന്നും നില്‍ക്കുന്നു.

പണ്ടുകാലത്ത് പയ്യനാമണ്‍, ചെങ്ങറ, എലിമുള്ളും പ്ലാക്കല്‍, തണ്ണിത്തോട്, മണ്ണീറ, തേക്കുതോട്,ചിറ്റാര്‍, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കര്‍ഷകര്‍ കാര്‍ഷിക വിളകകള്‍ തലച്ചുമടായും, കാളവണ്ടികളിലുമായി രാമപുരം ചന്തയില്‍ എത്തിച്ചിരുന്നു. കറന്‍സി രഹിത വിനിമയം ആക്കാലത്തും നടന്നിരുന്നതായി പഴമക്കാര്‍ പറയുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ അവയുടെ മൂല്യം അനുസരിച്ച് പരസ്പരം കൈമാറുകവഴി വലിയ കൂട്ടായ്‌മ കര്‍ഷകര്‍ക്കിടയില്‍ നിലനിന്നിരുന്നു. വ്യാപാരത്തിനും അപ്പുറം എല്ലാവര്‍ക്കും ഒത്തുചേരാനും ആശയങ്ങള്‍ പങ്ക് വെയ്‌ക്കാനും പരസ്പര ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാനുമുള്ള കേന്ദ്രമായും രാമപുരംചന്ത മാറുകയായിരുന്നു.

കാളവണ്ടികളെ മാത്രം ആശ്രയിച്ചായിരുന്നു തുടക്കത്തില്‍ കാര്‍ഷിക വിളകള്‍ എത്തിച്ചിരുന്നത്. ആഴ്ചയില്‍ രണ്ട് ദിവസമായിരുന്നു ചന്ത. കുടിയേറ്റ കര്‍ഷകര്‍ അധിവസിക്കുന്ന തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട് ഗ്രാമപഞ്ചായത്തിലുള്ളവര്‍ കോന്നി ഗ്രാമപഞ്ചായത്തിലെ രാമപുരംചന്തയെ തങ്ങളുടെ കാര്‍ഷിക വിളകളുടെ പ്രധാന വിപണന കേന്ദ്രമായി കണ്ടിരുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇവിടെ നിന്നും വാങ്ങിക്കൊണ്ടുപോയിരുന്നു.

കാലം മാറിയതോടെ ഗതാഗത, വാഹന സൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും കോന്നി നാരായണപുരം ചന്തയടക്കം സമീപ പ്രദേശങ്ങളില്‍ ചന്തകള്‍ ആരംഭിക്കുകയും ചെയ്തതോടെ രാമപുരം ചന്തയുടെ പ്രതാപം മങ്ങി തുടങ്ങിയെങ്കിലും ചന്തമുടങ്ങാതെ നടന്നിരുന്നു. ഒടുവില്‍ പച്ചക്കറി വ്യാപാരികളും, മല്‍സ്യ വ്യാപാരികളുമായി ചന്ത ഒതുങ്ങി. തറവാടകയ്‌ക്ക് ഷെഡ് നിര്‍മിച്ച് രണ്ട് മല്‍സ്യവ്യാപാരികള്‍ മാത്രമാണ് ഇവിടെ കച്ചവടം നടത്തുന്നത്.

പുലര്‍ച്ചെ നാലു മുതല്‍ ആറ് വരെയാണ് ഇവരുടെ കച്ചവടം. വിപണിയിലെക്കാള്‍ വിലകുറച്ച് മല്‍സ്യം ലഭിക്കുന്നതുമൂലം അതിരാവിലെ പോലും നിരവധിയാളുകള്‍ ഇവിടെയെത്തി മല്‍സ്യം വാങ്ങിക്കൊണ്ടു പോകുന്നുണ്ട്. ഇതാണ് രാമപുരം ചന്തയുടെ ഇപ്പോഴത്തെ അവസ്ഥ.

ചന്തയുടെ പ്രധാന ഭാഗങ്ങളെല്ലാം ഇപ്പോള്‍ കെട്ടിയടക്കപ്പെട്ടു. സ്ഥലം ഉടമസ്ഥര്‍ കുറെ ഭാഗത്ത് വാഴക്കൃഷിയും ചെയ്യുന്നുണ്ട്. കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കുള്ള റോഡുവികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതോടെ രാമപുരംചന്ത ഓര്‍മയായി മാറും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.