Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നഗരസഭ ജീവനക്കാര്‍ക്കെതിരെ അദാലത്തില്‍ പരാതി പ്രവാഹംനഗരസഭ ജീവനക്കാര്‍ക്കെതിരെ അദാലത്തില്‍ പരാതി പ്രവാഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2017, 01:00 am IST
in Pathanamthitta

തിരുവല്ല: ഡിറ്റിപിസി സത്രത്തില്‍ നടന്ന ജില്ലാ കളക്ടറുടെ അദാലത്തില്‍ എത്തിയ പരാതികളിലേറെയും തിരുവല്ല നഗരസഭയിലെ ജീവനക്കാരെ സംബന്ധിച്ചുള്ളതായിരുന്നു. തിരുവല്ലയിലെ ഗതാഗത തടസ്സം, വഴിയോര കച്ചവടം, വീടുകളുടെ കംപ്ലീഷന്‍  സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ കാലതാമസം, മാലിന്യങ്ങള്‍ സംബന്ധിച്ച് നല്‍കുന്ന പരാതികളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാതിരിക്കല്‍ തുടങ്ങി വ്യാപകമായ പരാതികളാണ് അദാലത്തിനെത്തിയവര്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിച്ചത്. നഗരസഭ സെക്രട്ടറി സ്ഥലത്തില്ലാത്തതിനാല്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട സൂപ്രണ്ടുമാരെ വിളിച്ചുവരുത്തി ഓരോ പരാതികളിലും നിശ്ചിത കാലയളവിനുള്ളില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന് കര്‍ശന നിര്‍ദേശം നല്‍കി. ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ കൃത്യമായി ഉദ്യോഗസ്ഥര്‍ നല്‍കാതെ വരുമ്പോഴാണ് അവര്‍ പരാതികളുമായി അദാലത്തുകളിലേക്ക് എത്തേണ്ടിവരുന്നത്. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കേണ്ടത്. നിയമപരമായി  ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തണം. അപേക്ഷകളില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.  ആകെ 84 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 17 പരാതികള്‍ മുമ്പ് ലഭിച്ചിരുന്നവയാണ്. പരാതി പരിഹാര വേദിയില്‍ 67 പരാതികളാണ് ലഭിച്ചത്. റവന്യു (27), നഗരസഭ (8), പഞ്ചായത്ത് (15), പൊതുമരാമത്ത് (2), പോലീസ് (4), കൃഷി (4), മറ്റ് വകുപ്പുകള്‍ (7) എന്നിങ്ങനെയാണ് പുതിയ പരാതികള്‍. വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലുമാണ് അദാലത്തുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിച്ചിരുന്നത്. ലഭിച്ച പരാതികള്‍ എല്ലാം തന്നെ അടിയന്തര നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. പരാതികളുടെ പരിഹാരം സംബന്ധിച്ച് പ്രത്യേക നിരീക്ഷണവും ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

India

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

India

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.