ന്യൂദല്‍ഹി: ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡിലെ വ്യവസ്ഥകളെക്കുറിച്ചും തുടര്‍ന്നുള്ള വിജ്ഞാപനത്തിലെ ചട്ടങ്ങളെക്കുറിച്ചും ഈ മേഖലയില്‍ നിന്നുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേന്ദ്ര കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം ക്ഷണിച്ചു.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ചു വേണം ഇവ സമര്‍പ്പിക്കാന്‍. നിര്‍ദ്ദേശങ്ങളോടൊപ്പം അവയുടെ ന്യായീകരണവും ഉള്‍പ്പെടുത്തണം. ഓണ്‍ലൈനില്‍ മാത്രമേ ഇവ സ്വീകരിക്കു. അവസാന തീയതി 2018 ജനുവരി 10.
















