ആഗ്ര: ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക ‘പുണ്യ തീര്‍ത്ഥാടന കേന്ദ്ര’മായ വൃന്ദാവന്‍ ഉള്‍പ്പെടെ, മഥുരയിലെ ടൂറിസം പോലീസിന്റെ യൂണിഫോമിനുമുണ്ട് ഇനി പ്രത്യേകത.
യൂണിഫോമിന്റെ ചുമലിലെ ബാഡ്ജില്‍ കൃഷ്ണന്റെ മുദ്രയോടെയാണ് ടൂറിസം പോലീസ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം സാധാരണ റാങ്ക് മുദ്രയും ചേര്‍ത്തിട്ടുണ്ട്.
യുപി പോലീസിനെ കൂടുതല്‍ ടൂറിസ്റ്റ് സൗഹൃദമാക്കാനാണ് ഈ നടപടിയെന്ന് മഥുര സീനിയര്‍ എസ്പി സ്വപ്നില്‍ മാംഗയിന്‍ പറഞ്ഞു. സ്വിസ് ദമ്പതികള്‍ ഫത്തേപ്പൂര്‍ സിക്രിയില്‍ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് വ്യാപക വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്നാണീ നടപടി.
പോലീസ് നടപടി വിവാദമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വിവാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ബിജെപി വ്യക്തമാക്കി.
















