Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നഗരസഭാ അദ്ധ്യക്ഷ പദവി പ്രതിസന്ധി പരിഹരിക്കാനാവാതെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2017, 01:00 am IST
inPathanamthitta

പത്തനംതിട്ട: നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തു നിന്ന് രജനി പ്രദീപിനെ മാറ്റുന്നത് സംബന്ധിച്ച് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാനാവാതെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. ഇന്നലെ ഡിസിസി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലും വിഷയം ചര്‍ച്ച ചെയ്യാതെ രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ തിരുവന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തെക്കുറിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ട് പിരിയുകയായിരുന്നു.

നഗരസഭാ വിഷയത്തില്‍ ഡിസിസിയുടെ തീരുമാനത്തിനെതിരെ ഭൂരിപക്ഷം കൗണ്‍സിലര്‍മാരും നിലപാടെടുത്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. രജനി പ്രദീപിനെ അദ്ധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാനാവില്ലെന്ന് 13 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റിനെ അറിയിച്ചിരുന്നു.

കഴിഞ്ഞ നഗരസഭാ ഭരണകാലത്ത് രണ്ടര വര്‍ഷം വീതം എ.സുരേഷ് കുമാറും അരവിന്ദാക്ഷന്‍ നായരും ചെയര്‍മാന്‍മാരാകുമെന്ന് ധാരണ പത്രം എഴുതി വച്ചിരുന്നു. എന്നാല്‍ ഇത് നടപ്പാക്കാതിരുന്ന സാഹചര്യത്തില്‍ ഇത്തവണയും മാറ്റം വേണ്ടെന്നായിരുന്നു കൗണ്‍സിലര്‍മാരുടെ നിലപാട്. നിലവിലെ ഭരണം തൃപ്തികരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ചിലര്‍ രജനി പ്രദീപിനെ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്തും നല്‍കി. നഗരസഭയില്‍ ആകെ 16 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണുളളത്.

കഴിഞ്ഞദിവസം ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഭൂരിപക്ഷ കൗണ്‍സിലര്‍മാരും രജനി പ്രദീപ് തുടരണമെന്ന് ആവശ്യപ്പെട്ടത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനം പങ്കിടുന്ന കാര്യത്തില്‍ ഇത്തവണ ധാരണപത്രം എഴുതിയുണ്ടാക്കാതിരുന്നതും ഡിസിസി നേതൃത്വത്തിന് വിനയായി.

രജനി പ്രദീപിനെ മാറ്റാന്‍ തീരുമാനമെടുത്താല്‍ ശക്തമായി നേരിടുമെന്ന് അരവിന്ദാക്ഷന്‍ നായര്‍ യോഗത്തില്‍ ശക്തമായി പറയുകയും ചെയ്തിരുന്നു. രജനി പ്രദീപ് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ റോസ്ലിന്‍ സന്തോഷ്, ഗീതാ സുരേഷ് എന്നിവര്‍ അടുത്ത മൂന്നു വര്‍ഷം ചെയര്‍പേഴ്‌സണ്‍ സ്ഥാനം പങ്കിടണമെന്നായിരുന്നു ഡിസി സിയുടെ നിലപാട്. ഭൂരിഭാഗം കൗണ്‍സിലര്‍മാരും രജനി പ്രീദിപിനൊപ്പം നില്‍ക്കുന്നത് റോസ്ലിന്‍ സന്തോഷിനും ഗീതാ സുരേഷിനും തിരിച്ചടിയായി. അടുത്ത ഊഴം ഗീതാസുരേഷിന് നല്‍കണമെന്നാണ് ഡിസിസി നേതൃത്വത്തിന്റെ നിലപാട്. മുന്‍ ഡിസിസി പ്രസിഡന്റുമാരായ പി. മോഹന്‍രാജും ശിവദാസന്‍ നായരും പങ്കെടുത്ത യോഗത്തിലായിരുന്നു കൗണ്‍സിലര്‍മാര്‍ അഭിപ്രായം വെളിപ്പെടുത്തിയത്. എന്നാല്‍ കൗണ്‍സിലര്‍മാരുടെ അഭിപ്രായം ചോദിക്കാനാണ് യോഗം വിളിച്ചതെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കാമെന്ന് കൗണ്‍സിലര്‍മാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നുമാണ് ബാബു ജോര്‍ജിന്റെ അവകാശവാദം. 32 അംഗ കൗണ്‍സിലില്‍ ഭരണ പക്ഷത്ത് 22പേരുണ്ട്. നാല് അംഗങ്ങള്‍ കേരള കോണ്‍ഗ്രസ് എമ്മിന്റേതും രണ്ടു പേര്‍ മുസ്ലീം ലീഗുമാണ്. എല്‍ഡിഎഫിന് ഒന്‍പത് അംഗങ്ങളും എസ്ഡിപിഐയ്‌ക്ക് ഒരംഗവുമുണ്ട്. നഗരസഭാ അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസിലെ ചേരിപ്പോര് കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

Editorial

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

Article

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

നിങ്ങൾ കൂടുതൽ സമയം കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഈ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിയ്‌ക്കണം, പ്രതിവിധി ഇതാ

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.