ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹാന്ദ്വാരയില് ലഷ്കര്‍ ഇ തൊയ്ബ ഭീകരന് പിടിയില്‍. ലഷ്കര്‍ ഇ തൊയ്ബ ഓവര്‍ ഗ്രൗണ്ട് വര്‍ക്കറാണ് പിടിയിലായത്. ലഷ്കര്‍ ഇ തൊയ്ബ ഭീകരന് റിയാസ് അഹമ്മദ് ഖാനാണ് സൈന്യത്തിന്റെ പിടിയിലായത്.
ഇയാളില്‍നിന്നു എകെ 56 തോക്കുകളും തിരകളും മൂന്നു മാഗസിനുകളും സുരക്ഷാസേന പിടികൂടി. രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരനെ കീഴ്പ്പെടുത്തിയത്. ഇയാളെ പിന്നീട് സൈന്യം രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: