തൊടുപുഴ: ലീഗല്‍ മെട്രോളജി വകുപ്പ് ഇടുക്കി ജില്ലയിലെ റേഷന്‍/സപ്ലൈകോ ഗോഡൗണുകളിലും ഹോട്ടലുകളിലും പരിശോധന നടത്തി. കുപ്പി വെള്ളം, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയ്ക്ക് എംആര്‍പിയില്‍ കൂടുതല്‍ വില ഈടാക്കിയതിന് 2 ഹോട്ടലുകള്‍ക്കെതിരെ കേസെടുത്തു. ഡെപ്യൂട്ടി കണ്ട്രോളര് ആര് രാംമോഹന്‍, അസി. കണ്‍ട്രോളര്‍മാരായ അനില്‍ കുമാര്‍, ജെ.സി. ജീസണ്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: