Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാഞ്ഞിരപ്പള്ളിയിലെ ഗതാഗതപരിഷ്‌ക്കരണം; വ്യാപാരികളും പഞ്ചായത്തും ഇടയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2017, 09:05 pm IST
inKottayam

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്‌ക്കാരത്തെ ചൊല്ലി പഞ്ചായത്തും വ്യാപാരികളും ഇടയുന്നു. ടൗണില്‍ പുതിയതായി ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്‌കരണം പുന:പരിശോധിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗതാഗത പരിഷ്‌കരണത്തില്‍ മാറ്റം വരുത്തുകയില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണ സമിതി. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്ന് ജനപ്രതിനിധികളും പോലീസും വ്യാപാരികളും അടങ്ങുന്ന യോഗം പഞ്ചായത്തില്‍ ചേരും.

ദേശീയപാതയില്‍ നിന്നും ടിവിഎസ് റോഡിലേക്ക് പ്രവേശിക്കുന്നതും പുത്തനങ്ങാടി റോഡില്‍ ബസ് സ്റ്റാന്‍ഡ് റോഡിലൂടെ ദേശീയപാതയിലേക്ക് വാഹനങ്ങള്‍ ഇറങ്ങുന്നതുമാണ് നിരോധിച്ചത്. ജൂലൈ 15ന് പഞ്ചായത്തില്‍ എംഎല്‍എ, ആര്‍ടിഒ, ഡിവൈഎസ്പി, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നെടുത്ത് തീരുമാനമാണ് നടപ്പാക്കിയിരിക്കുന്നത്.

ശബരിമല സീസണിനോട് അനുബന്ധിച്ച് ദേശീയ പാതയിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചത് ഗതാഗതകുരുക്കിന് കാരണമാകും. ഇത് കൂടി കണക്കിലെടുത്താണ് വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയത്. ബസ് സ്റ്റാന്‍ഡിലേക്ക് ബസ് കയറുന്ന ഭാഗത്ത് കൂടി പുത്തനങ്ങാടി ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് കയറാവുന്നതാണ്. ഈ ഭാഗത്തുകൂടി ജുമാ മസ്ജിദ്, സെന്റ് മേരീസ്, ഇന്‍ഫന്റ് ജീസസ്, ഡേ കെയര്‍ സെന്റര്‍, ബിഷപ് ഹൗസ് എന്നിവിടങ്ങളിലേക്കു എത്താന്‍ കഴിയും. ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്‌കരണത്തോട് വ്യാപാരികള്‍ സഹകരിക്കണമെന്നും എതാനും ചില വ്യാപാരികളുടെ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായിട്ടാണ് വണ്‍വേ സംവിധാനത്തിന് എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നതെന്നും പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.

ഇതില്‍ ദേശീയ പാതയില്‍ നിന്ന് ടിവിഎസ് റോഡിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചതാണ് വ്യാപാരികളുടെ എതിര്‍പ്പിന് ഇടയാക്കിയത്. പഞ്ചായത്ത് വണ്‍വേ ബോര്‍ഡുകളും സ്ഥലത്ത് സ്ഥാപിച്ചിരുന്നു. വെള്ളിയാഴ്ച വണ്‍വേ തെറ്റിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്താനുള്ള പോലീസിന്റെ ശ്രമം വ്യാപാരികളും ജീവനക്കാരും ചേര്‍ന്ന് തടഞ്ഞു. സമീപത്തെ കടയിലെ വാഹനമാണ് പോലീസ് തടഞ്ഞത്. തിങ്കളാഴ്ചയാണ് വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയത്. വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകള്‍ക്ക് എത്തുന്നതിനും ലോഡ് ഇറക്കുന്നതിനുമായുള്ള ബുദ്ധിമുട്ടാണ് വ്യാപാരികള്‍ ചൂണ്ടുകാട്ടുന്നത്. വണ്‍വേ സംവിധാനത്തെ തങ്ങള്‍ എതിര്‍ക്കുന്നില്ലായെന്നും വണ്‍വേ സംവിധാനം പുനപരിശോധിക്കണമെന്നും സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

Kerala

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.