ന്യൂദല്‍ഹി: ദേശീയ പത്രപ്രവര്‍ത്തക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമ പ്രവര്‍ത്തകരെ ആശംസിച്ചു.
ദേശീയവും അന്തര്‍ ദേശീയവുമായ വിവിധ വാര്‍ത്തകളും, സംവാദങ്ങളും മുന്നിലേയ്‌ക്ക് കൊണ്ട് വരുന്നതിന് അശ്രാന്തം പരിശ്രമിക്കുന്ന മാധ്യമങ്ങളെ, വിശേഷിച്ച് അവയിലെ റിപ്പോര്‍ട്ടര്‍മാരെയും ക്യാമറമാന്‍മാരെയും അഭിനന്ദിക്കുന്നു.
പത്ര സ്വാതന്ത്ര്യവും എല്ലാ തരത്തിലുമുള്ള ആവിഷ്‌ക്കാരവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഞങ്ങള്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണ്. പ്രധാനമന്ത്രി പറഞ്ഞു.
















