ന്യൂദല്‍ഹി: യുപി മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ഗവര്‍ണ്ണറുമായിരുന്ന എന്‍.ഡി. തിവാരി സുഖം പ്രാപിക്കുന്നു. 92 കാരന്‍ തിവാരി ദല്‍ഹി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൃദയ-നാഡീ രോഗങ്ങളെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് അച്ഛനെന്ന് മകന്‍ രോഹിത് ശേഖര്‍ തിവാരി പറഞ്ഞു.
















