Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജീവിതം നിരന്തരമായൊരു സമരാവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 07:43 pm IST
inSamskriti

ആലോചിക്കാനുള്ള മറ്റൊരു സംഗതി കര്‍മ്മത്തിന്റെ ലക്ഷ്യമെന്താണെന്നുള്ളതാണ്. എല്ലാ രാജ്യത്തുമുള്ള ബഹുഭൂരിപക്ഷം ജനങ്ങളും, ഈ ലോകം പരിപൂര്‍ണ്ണമായിത്തീരുന്ന ഒരു കാലംവരും, ഇവിടെ രോഗം മരണം ദുഃഖം ദുഷ്ടത ഈവകയൊന്നുമില്ലാത്ത ഒരു കാലം വരും എന്നു വിശ്വസിക്കുന്നതായി നാം കാണുന്നു. അജ്ഞന്മാരെ ഉത്തേജിപ്പിക്കാനും ഉയര്‍ത്തിക്കൊണ്ടുവരാനും ഉള്ള പ്രേരകശക്തിയെന്ന നിലയില്‍ വളരെ നല്ല ഒരാശയമാണത്.

എന്നാല്‍ ഒരു നിമിഷം ആലോചിച്ചു നോക്കിയാല്‍ അതിനു സാദ്ധ്യതയില്ലെന്നു പ്രത്യക്ഷത്തില്‍ത്തന്നെ കാണാം. നന്മയും തിന്മയും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളായിരിക്കെ, അതെങ്ങനെ സംഭവിക്കാനാണ്? തിന്മകൂടാതെ നന്മമാത്രം എങ്ങനെ സിദ്ധിക്കും? പരിപൂര്‍ണ്ണതയെന്നാലര്‍ത്ഥമെന്ത്? പരിപൂര്‍ണ്ണജീവിതമെന്നു പറയുന്നതുതന്നെ പരസ്പരവിരുദ്ധമാണ്.

ജീവിതം തന്നെ നമ്മളും ബാഹ്യലോകവും തമ്മിലുള്ള ഒരു നിരന്തര സമരാവസ്ഥയാണ്. ഓരോ നിമിഷവും നാം ബാഹ്യപ്രപഞ്ചവുമായി യഥാര്‍ത്ഥത്തിലുള്ള യുദ്ധംതന്നെ ചെയ്തുകൊണ്ടിരിക്കുന്നു; അതില്‍ തോല്‍ക്കുന്നെങ്കില്‍ നമ്മുടെ ജീവിതം അവസാനിക്കാതെ തരമില്ല. ഉദാഹരണത്തിന് ഭക്ഷണത്തിനും ശ്വാസവായുവിനും വേണ്ടി നിരന്തരമായ മല്ലടിയാണ് നാം നടത്തുന്നത്. വായുവോ ഭക്ഷണമോ കിട്ടാതായെങ്കില്‍ നാം മരിക്കുന്നു. ജീവിതമെന്നത് തടസ്സമില്ലാതെ അനര്‍ഗ്ഗളം പ്രവഹിക്കുന്ന ഒരു തനി വസ്തുവല്ല; അതൊരു സമ്മിശ്രകാര്യമാകുന്നു. നമ്മുടെ ഉള്ളിലിരിക്കുന്ന ഏതോ ഒന്നും ബാഹ്യലോകവും തമ്മിലുള്ള കൂടിക്കുഴഞ്ഞ പോരാട്ടത്തെയാണ് ജീവിതമെന്നു നാം വിളിക്കുന്നത്. അതിനാല്‍, ഈ പോരാട്ടം അവസാനിക്കുമ്പോള്‍ ജീവിതവും അവസാനിക്കുമെന്നു വ്യക്തമാണ്.

പരമമായ സുഖമെന്നാല്‍ ഈ സമരത്തിന്റെ പരിസമാപ്തിയാണ്. അപ്പോള്‍ ജീവിതവും അവസാനിക്കും; കാരണം, ജീവിതം അവസാനിക്കുമ്പോഴേ പോരാട്ടവും അവസാനിക്കുവാന്‍ നിവൃത്തിയുള്ളു.

ലോകത്തെ സഹായിക്കുന്നതുകൊണ്ട് നാം നമ്മെത്തന്നെയാണ് സഹായിക്കുന്നതെന്ന് മുമ്പു കണ്ടുവല്ലോ. പരസഹായാര്‍ത്ഥം ചെയ്യപ്പെടുന്ന കര്‍മ്മത്തിന്റെ പ്രധാനഫലം നമ്മെത്തന്നെ ശുദ്ധീകരിക്കുകയാകുന്നു. അന്യര്‍ക്ക് നന്മ ചെയ്യാനുള്ള നിരന്തരയത്‌നം മുഖേന നാം സ്വയം വിസ്മരിക്കാനാണ് നോക്കുന്നത്. ഈ ആത്മവിസ്മരണമാണ് ജീവിതത്തില്‍ നമുക്ക് അഭ്യസിക്കേണ്ട മഹത്തായ പാഠം. സ്വാര്‍ത്ഥതകൊണ്ടു സുഖിച്ചുകളയാമെന്ന് മനുഷ്യന്‍ ബുദ്ധിശൂന്യമായി വിചാരിക്കുന്നു; എന്നാല്‍ യഥാര്‍ത്ഥ സുഖം സ്വാര്‍ത്ഥത്തെ നിര്‍മ്മൂലം നശിപ്പിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നതെന്നും, തന്നെ സുഖിയാക്കാന്‍ തനിക്കല്ലാതെ മറ്റാര്‍ക്കും കഴിയുന്നതല്ലെന്നും ദീര്‍ഘകാലത്തെ പോരാട്ടത്തിനുശേഷം ഒടുവില്‍ അവന്‍ മനസ്സിലാക്കുന്നു.

ഓരോ ഔദാര്യ പ്രകടനവും ഓരോ അനുകമ്പാവിചാരവും ഓരോ സഹായകര്‍മ്മവും ഓരോ സത്പ്രവൃത്തിയും നമ്മുടെ നിസ്സാരവ്യക്തിത്വത്തില്‍ നിന്ന് അത്രകണ്ട് ദുരഭിമാനബോധത്തെ അകറ്റുകയും, നാം എല്ലാവരിലുംവെച്ച് എളിയവരും നിസ്സാരരുമാണെന്നുള്ള ബോധം ജനിപ്പിക്കുകയും ചെയ്യുന്നു; അതിനാല്‍ അതെല്ലാം നല്ലതുമാകുന്നു.

ഇവിടെ ജ്ഞാനവും ഭക്തിയും കര്‍മ്മവും ഒരേ കോടിയില്‍ കൂട്ടിമുട്ടുന്നതായി കാണുന്നു. അഹംബുദ്ധിയെ ശാശ്വതമായും നിശ്ശേഷമായും നിരാകരിക്കുകയാകുന്നു പരമമായ ആദര്‍ശം. ആ അവസ്ഥയില്‍, ഞാന്‍ ഇല്ല; എല്ലാം അവിടുന്നു തന്നെ. ആ ലക്ഷ്യത്തിലേയ്‌ക്കാകുന്നു കര്‍മ്മയോഗം മനുഷ്യനെ -അവന്‍ അതറിയട്ടെ, അറിയാതിരിക്കട്ടെ -നയിക്കുന്നത്.

നിര്‍ഗുണനായ ഈശ്വരന്‍ എന്നു കേട്ടുപോയാല്‍ മതപ്രചാരകന്‍ സംഭീതനായേക്കാം. അയാള്‍ക്ക് ഈശ്വരന്റെ സഗുണഭാവം നിലനിര്‍ത്തുന്നതില്‍ നിര്‍ബ്ബന്ധവും, സ്വന്തം സ്വരൂപവും വ്യക്തിത്വവും -അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്തായാലും- പുലര്‍ത്തുന്നതില്‍ ആഗ്രഹവും ഉണ്ടായേക്കാം. എന്നാല്‍, അയാളുടെ ധാര്‍മ്മികാശയങ്ങള്‍, അവ യഥാര്‍ത്ഥത്തില്‍ കൊള്ളാവുന്നവയാകണമെങ്കില്‍, ഏറ്റവും ഉത്കൃഷ്ടമായ അഭിമാനനിര്‍മ്മാര്‍ജ്ജനത്തില്‍ അധിഷ്ഠിതമായിരിക്കാതെ നിവൃത്തിയില്ല. എല്ലാ സദാചാരത്തിന്റെയും അടിസ്ഥാനം അതാകുന്നു. മനുഷ്യനിലേക്കോ മൃഗങ്ങളിലേക്കോ ദേവന്മാരിലേക്കോ വ്യാപിപ്പിച്ചുനോക്കിയാലും, അധിഷ്ഠാനം അതുതന്നെ. സകലധര്‍മ്മസംഹിതകള്‍ക്കും അടിസ്ഥാനമായി വര്‍ത്തിക്കുന്ന ഏകതത്ത്വം അതാകുന്നു- ആത്മപരി ത്യാഗം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

Kerala

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

India

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

പുതിയ വാര്‍ത്തകള്‍

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.