Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സെന്ന മഹാത്ഭുതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 07:51 pm IST
in Samskriti

ചിരപുരാതനമായ ഭാരത പൈതൃകം അറിവിന്റെ കലവറയാണ്. ലോകത്തില്‍ കാണാന്‍ സാധിക്കാത്ത വൈവിധ്യമാര്‍ന്ന പല കാര്യങ്ങളെയും കുറിച്ചുള്ള അറിവ് ഭാരതീയര്‍ക്കുണ്ടായിരുന്നു. കേരളം തന്നെ എടുത്തുനോക്കിയാല്‍ നിരവധി വാദ്യങ്ങളും നൃത്തവൈവിധ്യങ്ങളും ക്ഷേത്രകലകള്‍, ആയുര്‍വേദം ഇവയെല്ലാം കാണാം. ഇതെല്ലാം ഭാരതത്തിന്റെ പൈതൃക മഹത്വമാണ്. ഭാരതീയ സംസ്‌കൃതിയില്‍ എന്നും വൈവിധ്യങ്ങളില്‍ ദിവ്യത്വവും ദിവ്യതയില്‍ വൈവിധ്യവും കാണാന്‍ കഴിയും. മറ്റുമതങ്ങളെപ്പോലെ എല്ലാവരും ഒരേ രീതിയില്‍ പ്രാര്‍ത്ഥിക്കുക എന്നതില്‍ കവിഞ്ഞ് അവനവന്റെ ഭാവനയ്‌ക്കും സ്വഭാവത്തിനും അനുസരിച്ച് മനസ്സിനെ പരിവര്‍ത്തനം ചെയ്യാന്‍ ഭാരതീയ ഋഷിവര്യന്മാര്‍ ആഹ്വാനം ചെയ്യുന്നു.

നാം ഇവിടെ നമ്മുടെ ജീവിത വിജയത്തിലേക്ക് ഉന്നതങ്ങളായ ആശയങ്ങളെ, ഭഗവദ്ഗീത പോലുള്ള ഗ്രന്ഥങ്ങളില്‍ നിന്നും സ്വാംശീകരിച്ചെടുത്ത് പ്രായോഗിക ജീവിതത്തിലേക്ക് കൊണ്ടുവരാനൊരു ശ്രമം നടത്തുകയാണ്. ജനിക്കുന്ന ഒരു വ്യക്തിയും പരാജയപ്പെടരുത്. പരാജയപ്പെടുത്താന്‍ അനവധി സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും മനസ്സെന്ന മാസ്മരിക ശക്തിയെ മാറ്റിമറിയ്‌ക്കാന്‍ സാധിച്ചാല്‍ പരാജയങ്ങള്‍ക്ക് പിറകില്‍ നേട്ടങ്ങളുടെ വിജയക്കൊടി പാറിക്കാം.

സാധരണ നാം പറയാറുണ്ട് വിജയിക്കാന്‍ ഏറെ പ്രയാസമാണെന്ന്. ആ വാദം തെറ്റാണെന്ന് ഈ പരമ്പര വായിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മനസ്സിലാകും. കാരണം പരാജയപ്പെടാനാണ് ഏറെ പ്രയാസം. ഇപ്പോള്‍ ഈ ജീവിതത്തില്‍ നിരവധി കുറവുകളും പരിമിതികളും നാം കണ്ടേക്കാം. അതു നമ്മുടെ ചിന്താ ദൗര്‍ബല്യം കൊണ്ടുമാത്രം രൂപപ്പെട്ടതാണ്. ചിന്തകളെ നാം മാറ്റിമറിക്കുമ്പോള്‍, നിങ്ങളിലുള്ള കഴിവുകളെ കണ്ട് നിങ്ങള്‍ക്കുണ്ടാകുന്ന അത്ഭുതം ഋഷിവര്യന്മാര്‍ വളരെ ആശ്ചര്യത്തോടെയാണ് കണ്ടിട്ടുള്ളത്. മാറ്റത്തിന്റെ മന്ത്രമാണ് ഭഗവദ് ഗീത നമുക്ക് തരുന്നത്. ഇവിടെ മാറേണ്ടത് പുറമെയുള്ള ജീവിത സാഹചര്യങ്ങളല്ല. മറിച്ച് ചിന്താഗതികള്‍ തന്നെയാണ്.

നാം വളര്‍ന്നുവരുന്ന സാഹചര്യം, നമ്മുടെ വിദ്യാഭ്യാസം, ചുറ്റുപാടുകള്‍ എല്ലാം നമുക്ക് കാഴ്ചവച്ചിട്ടുള്ളത് അപകര്‍ഷതാബോധത്തിന്റെ വന്‍നിരതന്നെയാണ്. അവരുടെയൊക്കെ തലങ്ങളില്‍ അത് ശരിയായിരിക്കാം. കാരണം ഒരു വ്യക്തി വിജയശ്രീലാളിതനാവണമെങ്കില്‍ വിദ്യാഭ്യാസം, സമ്പത്ത്, സൗന്ദര്യം, കഴിവ് ഇതെല്ലാം അതിന്റെ ഒരു ഘടകമാണെന്നാണ് നമ്മെ പഠിപ്പിച്ചുവച്ചിരിക്കുന്ന്. എന്നാല്‍ മനസ്സിനുള്ളിലെ നാം കണ്ടെത്താത നമ്മുടെ ശക്തിയും കഴിവും വികസിപ്പിച്ചെടുക്കുമ്പോള്‍ ഉള്ളിലുള്ള അമൂല്യമായ സമ്പത്തിനെ നാം കാണാന്‍ തുടങ്ങും.

അതായത് വിലപിടിപ്പുള്ള രത്‌നക്കല്ലുകളുടെ ഖനി തുറക്കുന്നതുപോലെയാണ് മനസ്സെന്ന മഹാത്ഭുതത്തിലേക്ക് നാം കടക്കാന്‍ ശ്രമിക്കുന്നത്. ഒരു മനുഷ്യന്റെ ജീവിതം തകര്‍ക്കുവാനും അതേസമയം പടുത്തുയര്‍ത്താനും മനസ്സിന് സാധിക്കും എന്നത് അത്യത്ഭുതം തന്നെയാണ്. കാരണം തളര്‍ന്നുപോയ എത്രയോ മനസ്സുകള്‍ ഗീതയിലൂടെയും ഭാഗവതത്തിലൂടെയും ഊര്‍ജ്ജവും ഉണര്‍വ്വും ഉത്സാഹവും കണ്ടെത്തിയിട്ടുണ്ട്.

നമ്മുടെ ഋഷിവര്യന്മാര്‍ക്ക് നല്‍കാനുള്ള ഉത്തമ സാരോപദേശം കരയരുത്, ഇരുന്ന് ഇനിയും കരയരുത്. കരകയറുക നാം. കൈകളില്‍ അമരത്ത്വശക്തിയുമായ് എന്നാണ്. അതായത് നമ്മുടെ വൈഭവം, മഹത്വം ഇവ മനസ്സിലായാലേ നമ്മില്‍ ഉറങ്ങിക്കിടക്കുന്ന മഹാശക്തിയെ ഉണര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഭാരതീയ സംസ്‌കൃതിയുടെ ഓരോ മഹാഗ്രന്ഥവും പ്രത്യേകിച്ചും ഭഗവദ് ഗീത ഒരു സാധാരണ വ്യക്തിയെ അസാധാരണ മഹാ വ്യക്തിയാക്കി മാറ്റിത്തരുന്ന ഉത്തമ ജീവിത ദര്‍ശനമാണ്.

ഇനി നാം തീരുമാനിക്കണം ഏതുതരം ജീവിതമാണ് വേണ്ടതെന്ന്. പമിതികള്‍ അയവിറക്കിക്കൊണ്ടുള്ള ജീവിതമാണോ കഴിവുകളെ ആസ്വദിച്ച് വിജയപതാകയും പാറിച്ചുകൊണ്ട് ജീവിക്കണമോ എന്ന്. നമുക്ക് വിജയക്കൊടിത്തന്നെ കൈയിലേന്താം. തുടര്‍ന്നുള്ള പരമ്പരകളിലേക്ക് നിങ്ങളെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു, ഭഗവദ്ഗീതയിലൂടെ ജീവിത വിജയമന്ത്രങ്ങളുമായി നമുക്ക് ജീവിതം മുന്നോട്ട് നയിക്കാം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Kerala

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

Varadyam

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു
Varadyam

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

Kerala

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.