ന്യൂദല്‍ഹി: ഇന്ത്യ ദുര്‍ബല രാജ്യമല്ലെന്ന് ചൈനക്ക് മനസ്സിലായിത്തുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തിന്റെ കരുത്ത് വര്‍ധിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ശക്തമായ രാജ്യമായി മാറി. അന്താരാഷ്‌ട്ര തലത്തില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ന്നു. ലക്‌നൗവില്‍ ഭാരതീയ ലോധി മഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
















