ന്യൂദല്‍ഹി: ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്(IFPRI) പുറത്തു വിട്ട ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയ്‌ക്ക് നൂറാം സ്ഥാനം. ആകെ 119 രാജ്യങ്ങളുളളതില്‍ നോര്‍ത്ത് കൊറിയയ്‌ക്കും ബംഗ്ലാദേശിനും പിന്നിലാണ് ഇന്ത്യ. കഴിഞ്ഞവര്‍ഷം 97-ാം സ്ഥാനമായിരുന്നു ഇന്ത്യയ്‌ക്ക്. അയല്‍ രാജ്യങ്ങളുടെ റാങ്കിംഗ് നില ഇങ്ങനെ- ചൈന(29), നേപ്പാള്‍(72), മ്യാന്‍മര്‍(77), ശ്രീലങ്ക(84),ബംഗ്ലാദേശ്(88)
കുട്ടികളില്‍ ഉയര്‍ന്ന തോതിലുളള പോഷകാഹാരക്കുറവാണ് രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് ഐഎഫ്പിആര്‍ഐ പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വളരെയധികം സാമൂഹ്യശ്രദ്ധ വേണ്ട കാര്യമാണിത്. അഞ്ചു വയസ്സിനു താഴെയുളള അഞ്ചിലൊന്ന് കുട്ടികളിലും തൂക്കക്കുറവ് കാണപ്പെടുന്നു. മൂന്നിലൊന്ന് കുട്ടികളില്‍ വളര്‍ച്ചാമുരടിപ്പുമുണ്ട്.
















