പയ്യന്നൂര്‍: സ്വാതന്ത്ര്യ സമര സേനാനി വിഷ്ണുഭാരതീയന്റെ 125-ാം ജന്മവാര്‍ഷിക ദിനാഘോഷങ്ങള്‍ക്ക് 6 ന് തുടക്കമാകും. പുറച്ചേരി കേശവതീരം ആയുര്‍വ്വേദഗ്രാമത്തില്‍ ഭാരതീയ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം നടക്കുന്നത്. പി.പി.കരുണാകരന്‍ മാസ്റ്റര്‍ രചിച്ച അഗ്‌നിസാഗരം കടന്ന് വിഷ്ണു ഭാരതീയന്‍ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മവും ചടങ്ങില്‍ നടക്കും. 6 ന് വൈകീട്ട് 3.30ന് അഡ്വ.പി.ഈശ്വരന്‍ നമ്പൂതിരി ദീപം തളിയിക്കും. എ.വി.ഗോവിന്ദന്‍ അടിയോടി അധ്യക്ഷത വഹിക്കും. എം.കെ.രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യും. ഡോ.കെ.ഗോപിനാഥ് ഫോട്ടോ അനാഛാനം നിര്‍വ്വഹിക്കും. തുടര്‍ന്ന് പി.പി.മുകുന്ദന്‍ വെതിരമന വിഷ്ണു നമ്പൂതിരിക്ക് ആദ്യപ്രതി നല്‍കി പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. സുകുമാരന്‍ പെരിയച്ചൂര്‍ പുസ്തക പരിചയപ്പെടുത്തും. എ.ദാമോദരന്‍, ദിനകരന്‍ കൊമ്പിലാത്ത്, കെ.എന്‍.രാധാകൃഷ്ണന്‍, പി.ജനാര്‍ദനന്‍ എന്നിവര്‍ സംസാരിക്കും. പി.പി.കരുണാകരന്‍ മാസ്റ്റര്‍ സ്വാഗതവും എസ്.പരമേശ്വരന്‍ നന്ദിയും പറയും.
















