Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അജൈവ മാലിന്യ ശേഖരണം: ഒക്‌ടോബറോടെ തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിരം സംവിധാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2017, 04:58 pm IST
in Kannur

കണ്ണൂര്‍: എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും അജൈവ മാലിന്യ ശേഖരണത്തിനായി ഒക്‌ടോബര്‍ മാസത്തോടെ സ്ഥിരം സംവിധാനമൊരുങ്ങും. ഇതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിത കര്‍മ്മ സേന രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പ്രാദേശികമായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകളോ സ്വയം സഹായ സംഘങ്ങളോ ഉണ്ടെങ്കില്‍ അവയില്‍ നിന്നോ സന്നദ്ധ സംഘടനകള്‍ വ്യക്തികള്‍ എന്നിവയില്‍ നിന്ന് നേരിട്ട് താല്‍പര്യപത്രം ക്ഷണിച്ചോ ഹരിതകേരളം കര്‍മ്മ സേനയെ കണ്ടെത്താമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഹരിത കര്‍മ്മസേനയുടെ വലുപ്പം, അവയുടെ ആസ്ഥാനം, യൂണിഫോം തുടങ്ങിയ കാര്യങ്ങള്‍ അതതു തദ്ദേശ ഭരണ സ്ഥാപനത്തിന് തീരുമാനിക്കാം. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുളള പരിശീലനം ഹരിത കേരള മിഷന്‍ നല്‍കും. സപ്തംബറോടെ ജില്ലകളിലെ ഹരിതകര്‍മ്മ സേനാ രൂപീകരണം പൂര്‍ത്തീകരിക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഏതെങ്കിലുമൊരു സ്ഥിരം അജൈവ മാലിന്യശേഖരണ സംവിധാനം ഉണ്ടായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുളളത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ പത്ത് ശതമാനം തുക വിനിയോഗിക്കാം. ഇതിനു പുറമെ ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിനും 20 ലക്ഷം രൂപ വീതം പ്രതേ്യക സഹായമായി സംസ്ഥാന ശുചിത്വമിഷന്‍ നല്‍കുകയും ചെയ്യും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സ്ഥിരം മാലിന്യ സംസ്‌കരണ സംവിധാനം രൂപീകരിക്കുന്നതിനായി നിലവിലുളള പ്രൊജക്ടുകളില്‍ ഭേദഗതി വരുത്തുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് സൂക്ഷിക്കുന്നതിനായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സ്ഥിരം ശേഖരണ കേന്ദ്രങ്ങള്‍ ആരംഭിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീടുകളില്‍ നിന്ന് ഹരിത കര്‍മ്മസേന കടലാസ്, പ്ലാസ്റ്റിക് എന്നിവ മാസത്തിലൊരിക്കല്‍ ശേഖരിക്കും. ഗ്ലാസുകള്‍, കുപ്പികള്‍ എന്നിവ മൂന്ന് മാസത്തിലൊരിക്കലും മരുന്ന് സ്ട്രിപ്പ്, ടൂത്ത് പേസ്റ്റ് ട്യൂബുകള്‍, മറ്റ് പ്ലാസ്റ്റിക് ട്യൂബുകള്‍, സൗന്ദര്യ വസ്തു സാമഗ്രികളുടെ പായ്‌ക്കുകള്‍ എന്നിവ രണ്ട് മാസത്തിലൊരിക്കലും ശേഖരിക്കും. ചെരുപ്പ്, ബാഗുകള്‍ എന്നിവ വര്‍ഷത്തിലൊരിക്കലാണ് ശേഖരിക്കുക. ഇങ്ങിനെ ശേഖരിക്കുന്നവ വിവിധ സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് തരംതിരിച്ച് അയക്കും. പ്ലാസ്റ്റിക് വസ്തുക്കള്‍പൊടിച്ച് റോഡ് ടാറിംഗ് പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പ്ലാസ്റ്റിക് ഷ്രെഡിംഗ് യന്ത്രങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജൈവമാലിന്യങ്ങള്‍ അവ ഉല്‍പാദിപ്പിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും തന്നെ സംസ്‌കരിക്കണം. വ്യക്തികള്‍ക്ക് സാധിക്കാത്ത കേന്ദ്രങ്ങളില്‍ പൊതു ജൈവമാലിന്യസംസ്‌കരണ സ്ഥാപിക്കാന്‍ തദ്ദേശ ഭരണസ്ഥാപനങ്ങളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2018 ജനുവരിയോടെ പൂര്‍ണ തോതില്‍ മാലിന്യസംസ്‌കരണ സംവിധാനം എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഉണ്ടായിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുളളത്. മാലിന്യസംസ്‌കരണത്തിന് യൂസര്‍ഫീ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാലിന്യസംസ്‌കരണ സംവിധാനം സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വര്‍ധിപ്പിക്കുന്നതിനായി ബ്ലോക്കുതല പരിശീലന പരിപാടികള്‍ പൂര്‍ത്തിയായി. 12 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ഹരിത കര്‍മ്മസേന രൂപീകരിച്ചു. ഹരിത കര്‍മ്മസേന രൂപീകരണത്തിന്റെ മുന്നോടിയായുളള സ്ഥിതി വിവരക്കണക്ക് ശേഖരണവും ജില്ലയില്‍ പൂര്‍ത്തിയായതായി ഹരിത കേരളം ജില്ലാ മിഷന്‍ ഓഫീസ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.