പാനൂര്‍: 2016-17 വര്‍ഷത്തെ ജില്ലയിലെ മികച്ച ഹൗസിംഗ് സഹകരണ സംഘമായി പാനൂര്‍ കോഓപ്പ് ബില്‍ഡിംഗ് സൊസൈറ്റിയെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. കൊച്ചിയിലെ ഫെഡറേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംഘം പ്രസിഡണ്ട് ഇ.കെ.അശോക് കുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. 1968 ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഈ വര്‍ഷം 123 വീടുകള്‍ക്കായി 5 കോടി രൂപയാണ് വായ്‌പ നല്‍കിയത്. ഒരുകോടി രൂപയാണ് ഓഹരി മൂലധനം.
23.3 കോടി പ്രവര്‍ത്തന മൂലധനമുള്ള സംഘം ഇക്കാലയളവില്‍ 5765 വീടുകള്‍ക്ക് വായ്‌പ നല്‍കുകയുണ്ടായി. 74 കോടി രൂപയുടെ വായ്‌പ ഇതുവരെയായി നല്‍കി വന്നിട്ടുണ്ട്.തലശ്ശേരി താലൂക്ക് പ്രവര്‍ത്തന പരിധിയായി പ്രവര്‍ത്തിക്കുന്ന ബില്‍ഡിംഗ് സൊസൈറ്റി യില്‍ 101 77 മെമ്പര്‍മാരുണ്ട്. ഹൗസിംഗ് വായ്‌പക്ക് പുറമെ സ്ഥിരനിക്ഷേപം, സേവിംഗ് ബേങ്ക്, ദിനനിക്ഷേപം, സ്വര്‍ണ്ണ വായ്‌പയും പ്രവര്‍ത്തിച്ച് വരുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സംഘം പ്രസിഡണ്ട് ഇ.കെ.അശോക് കുമാര്‍, വൈസ്.പ്രസിഡണ്ട് കെ.പി.ചന്ദ്രന്‍ മാസ്റ്റര്‍, ഡയരക്ടര്‍ ടി.ടി.രാജന്‍, സെക്രട്ടറി എ. പ്യാരി, ജീവനക്കാരായ കെ.എം.പ്രേമചന്ദ്രന്‍, കെ.കെ.ബീന, എന്‍.എം.രാജേഷ്‌കുമാര്‍ പങ്കെടുത്തു.
















