Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അറഫ നൊയമ്പിന്റെ പേരില്‍ പൊതുവിദ്യാലയങ്ങളിലെ ഓണാഘോഷം അട്ടിമറിക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 09:10 pm IST
in Kerala

തിരുവനന്തപുരം: അറഫ നൊയമ്പിന്റെ പേരില്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഓണാഘോഷം അട്ടിമറിക്കാന്‍ നീക്കം. ഓണപ്പരീക്ഷ ഒരുദിവസം മുന്നേ അവസാനിപ്പിച്ച് ആഗസ്റ്റ് 31ന് സ്‌കൂളുകളില്‍ ഓണാഘോഷം സംഘടിപ്പിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് നല്‍കിയ നിര്‍ദ്ദേശം. സപ്തംബര്‍ ഒന്നിന് ബക്രീദ് തീരുമാനിക്കപ്പെട്ടതോടെ 31 ലെ ഓണാഘോഷം വ്യാജപ്രചാരണങ്ങളിലൂടെ അട്ടിമറിക്കാനാണ് ഗൂഢനീക്കം. എന്നാല്‍ ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള ശ്രമം വിദ്യാഭ്യാസവകുപ്പ് കണ്ടില്ലെന്ന് നടിക്കുന്നു.

ഓണാവധി പ്രമാണിച്ച് 31 ന് വിദ്യാലയങ്ങള്‍ അടയ്‌ക്കാനാണ് വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നത്. അതിനാല്‍ അന്ന് പൊതുവിദ്യാലയങ്ങളില്‍ ഓണാഘോഷം സംഘടിപ്പിക്കാനും നിര്‍ദ്ദേശിച്ചു. സപ്തംബര്‍ ഒന്നിന് ബക്രീദ് തീരുമാനിക്കപ്പെട്ടതോടെ ഈ നിര്‍ദ്ദേശം അട്ടിമറിക്കാന്‍ ഒരുവിഭാഗം ഗൂഢനീക്കങ്ങളാരംഭിച്ചു. ബക്രീദിന്റെ തലേദിവസം അറഫ നൊയമ്പ് ആചരിക്കണമെന്നതിനാല്‍ അന്നും അവധി വേണമെന്ന താത്പര്യമാണ് ഇതിനു പിന്നില്‍. അതിന്റെ ചുവടുപിടിച്ച് 31 ലെ ഓണാഘോഷം 25 ലേക്ക് മാറ്റിയെന്ന വ്യാജപ്രചാരണമാണ് നവസാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും നടത്തിയത്. 25 ന് വിനായകചതുര്‍ഥി ദിവസമായതിനാല്‍ കാസര്‍കോട് ജില്ലയിലും അത്തച്ചമയമായതിനാല്‍ തൃപ്പൂണിത്തുറയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മാത്രമല്ല അന്ന് ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പരീക്ഷയും നിശ്ചയിച്ചിട്ടുണ്ട്. ഈ വസ്തുതകള്‍ കാറ്റില്‍പ്പറത്തിയാണ് ഒരുവിഭാഗം ഓണാഘോഷം അട്ടിമറിക്കാന്‍ വ്യാജപ്രചാരണവുമായി രംഗത്തെത്തിയത്. മുമ്പ് ഇത്തരത്തില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കാന്‍ നീക്കം നടക്കുമ്പോള്‍ വിദ്യാഭ്യാസവകുപ്പ് വ്യക്തതവരുത്തി ഉത്തരവിറക്കാറുണ്ടായിരുന്നു. ഇക്കുറി വിഷയം വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അദ്ദേഹം അറിഞ്ഞമട്ടു കാണിച്ചിട്ടില്ല. വോട്ടുബാങ്ക് രാഷ്‌ട്രീയം മുന്‍നിര്‍ത്തി വിദ്യാഭ്യാസവകുപ്പില്‍ നഗ്നമായ ന്യൂനപക്ഷപ്രീണനം അരങ്ങേറുകയാണെന്ന പരാതിക്ക് കൂടുതല്‍ സാധുത നല്കിയിരിക്കുകയാണ് ഓണാഘോഷ അട്ടിമറി നീക്കം.

എന്‍ടിയു ശക്തമായി പ്രതിഷേധിച്ചു

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഓണാഘോഷം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ദേശീയ അധ്യാപകപരിഷത്ത്(എന്‍ടിയു). ഓണം കേരളത്തിന്റെ ആബാലവൃദ്ധം ജനങ്ങളുടെയും ഉത്സവമാണ്. ജാതിമത,വര്‍ഗ,വര്‍ണ ഭേദമില്ലാതെ മലയാളികളെല്ലാവരും ഓണം ആഘോഷിക്കാറുണ്ടെന്നും എന്‍ടിയു ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തി പിഞ്ചുകുഞ്ഞുങ്ങളെ പോലും വിഭാഗീയതയുടെ ഇരകളാക്കാനുള്ള ശ്രമമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. വിദ്യാഭ്യാസവകുപ്പ് ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കാതെ കൃത്യമായ നിലപാടെടുക്കണം. ഓണാഘോഷം അട്ടിമറിക്കാനുള്ള നീക്കം എന്തുവില കൊടുത്തും തടയുമെന്നും എന്‍ടിയു ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

Kerala

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Article

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും
Kerala

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

പുതിയ വാര്‍ത്തകള്‍

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.