പത്തനംതിട്ട: ഷട്ടില്‍ കളിക്കുന്നതിനിടെ വീടിന്‌റെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു.പന്തളം തെക്കേക്കര തട്ട പടുവുങ്കല്‍ മേലേമുറി വിനോദ് ഭവനില്‍ അര്‍ജ്ജുന്‍ (13) ആണ് മരിച്ചത്.
വൈകിട്ട് വീട്ടിന്റെ ടെറസില്‍ സഹോദരി ഐശ്വര്യയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ നില തെറ്റി താഴെ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
അടൂര്‍ ഹോളി എയ്ഞ്ചല്‍സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹം അടൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പിതാവ് വിനോദ് ദുബായിലാണ്.
















