തിരുവനന്തപുരം:: പണ്ടൊക്കെ പിണറായി സൗമ്യസ്വഭാവക്കാരനായിരുന്നെന്നും അജിത് ഡോവല്‍ തലശേരി കമ്മീഷണറായിരിക്കുമ്പോള്‍ പിണറായിയെ തല്ലിയതോടെയാണ് പിണറായി കര്‍ക്കശക്കാരനായി മാറിയതെന്നും മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്.
താന്‍ പിണറായിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്ന കാലത്ത് പിണറായി വളരെ മൃദുല സ്വഭാവക്കാരനായിരുന്നെന്നും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കാറുണ്ടെന്നും ഫിലിപ്പ് എം പ്രസാദ് പറഞ്ഞു. എന്നാല്‍ അജിത് ഡോവല്‍ തലശേരി കമ്മീഷണര്‍ ആയിരിക്കുന്ന കാലത്ത് പിണറായിയെ അടിച്ചതിന് ശേഷമാണ് .പിണറായി കര്‍ക്കശക്കാരനായതെന്നും ഫിലിപ്പ് എം പ്രസാദ് പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാര്‍ നിരീശ്വരവാദികളാണെന്ന ഒരു ധാരണ പലര്‍ക്കുമുണ്ട്. പക്ഷെ ഭൂരിഭാഗം കമ്മയൂണിസ്റ്റുകാരും ദൈവവിശ്വാസികളാണെന്നും ഫിലിപ്പ് എം പ്രസാദ് പറഞ്ഞു.
















