Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

നങ്ങ്യാര്‍കൂത്തില്‍ തിളങ്ങി കലാമണ്ഡലം ആതിര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2017, 06:13 pm IST
inLifestyle

                            കലാമണ്ഡലം ആതിര

കേരളത്തിന്റെ പാരമ്പര്യ കലയാണ് നങ്ങ്യാര്‍കൂത്ത്. ചാക്യാര്‍കൂത്തും കൂടിയാട്ടവും നങ്ങ്യാര്‍കൂത്തും പാരമ്പര്യമായി നടത്തി വരുന്ന അനുഷ്ഠാന ക്ഷേത്ര കലാരൂപങ്ങളാണ്. നമ്പ്യാര്‍, ചാക്യാര്‍ സമുദായങ്ങള്‍ പാരമ്പര്യമായി അനുവര്‍ത്തിച്ചു വരുന്ന ഈ കലാരൂപങ്ങള്‍ അനുഷ്ഠാന കലയായി ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കുളളില്‍ ഒതുങ്ങി നില്‍ക്കുകയും പാരമ്പര്യത്തിന്റെ പിന്‍ബലത്തില്‍ പ്രചാരം സിദ്ധിക്കാതെ വരികയും ചെയ്ത നങ്ങ്യാര്‍കൂത്ത് പരിപോഷിപ്പിക്കാന്‍ കേരള കലാമണ്ഡലം നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. കല, മനുഷ്യമനസുകളില്‍ സ്ഥാനം പിടിക്കുകയും ആസ്വദിക്കുകയും ചെയ്യാനുളളതാണ്.

നങ്ങ്യാര്‍കൂത്ത് ജനകീയമാക്കുവാന്‍ സാമുദായിക പാരമ്പര്യത്തില്‍ നിന്ന് മാറിച്ചിന്തിച്ച് അഭ്യസിക്കുവാന്‍ താല്‍പര്യമുളളവര്‍ക്ക് പകര്‍ന്നു നല്‍കുവാനും കലാമണ്ഡലം ശ്രദ്ധിക്കുന്നു. ഈ ശ്രമങ്ങളുടെ ഭാഗമാണ് കലാമണ്ഡലം ആതിര.

കൂടിയാട്ടത്തിന്റെ ഒരു ഭാഗമായും കൂടിയാട്ടത്തില്‍ നിന്നു വേറിട്ട് ക്ഷേത്രങ്ങളില്‍ ഒരു ഏകാംഗാഭിനയ ശൈലിയായിട്ടും ചെയ്തു വരുന്ന കലാരൂപമാണ് നങ്ങ്യാര്‍കൂത്ത്. കൂടിയാട്ടത്തില്‍ സ്ത്രീ വേഷങ്ങള്‍ കെട്ടുന്നത് നങ്ങ്യാരമ്മമാരാണ്. ചാക്യാന്മാര്‍ക്ക് അംഗുലീയാങ്കം എങ്ങനെയോ അതുപോലെയാണ് നങ്ങ്യാരമ്മമാര്‍ക്ക് ശ്രീകൃഷ്ണ ചരിതം. ശ്രീകൃഷ്ണ ചരിത കഥകളാണ് നങ്ങ്യാര്‍കൂത്തില്‍ ഉപയോഗിക്കുന്നത്. നങ്ങ്യാരുടെ ഉടയാടയിലെ ചുവന്ന പട്ട്, തലയിലെ കിരീടത്തിലെ ചെത്തിപ്പൂവ്, മുടിയിലെ സര്‍പ്പത്തിന്റെ പത്തി എന്നിവയെല്ലാം കേരളീയ ഭഗവതി സങ്കല്‍പത്തോട് ബന്ധം പുലര്‍ത്തുന്നവയാണ്. ശ്രീകൃഷ്ണ ചരിതത്തിലെ ഒട്ടുമിക്ക കഥകളും കൂത്തിലൂടെ അവതരിപ്പിക്കുന്ന ചുരുക്കം ചിലരേ ഇന്ന് കേരളത്തിലുള്ളൂ. ഈ കഥകളിലെ ഒട്ടുമിക്ക കഥകളും കൂത്തിലൂടെ അവതരിപ്പിച്ച് കലാമണ്ഡലം ആതിര നങ്ങ്യാര്‍കൂത്തില്‍ തന്റെയിടം കണ്ടെത്തുന്നു, പാരമ്പര്യത്തിന്റെ പിന്തുണയില്ലാതെ.

കലാമണ്ഡലം ആതിര ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം

എറണാകുളം പനമ്പുകാട് ബ്ലാവത്തുപറമ്പില്‍ മത്സ്യത്തൊഴിലാളിയായ അമ്പിളിയുടേയും തങ്കമണിയുടേയും ഏക മകളാണ് ആതിര. മൂന്നാം വയസിലാണ് നായരമ്പലം കുസുമം സുകുമാരന്റെ അടുത്തു നിന്ന് നൃത്തപഠനം ആരംഭിച്ചത്. ആറാമത്തെ വയസില്‍ ഞാറയ്‌ക്കല്‍ ബാലഭദ്ര ക്ഷേത്ര സന്നിധിയില്‍ ഭരതനാട്യത്തില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് നിരവധി വേദികളില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവ അവതരിപ്പിച്ചു.

കേരള കലാമണ്ഡലത്തില്‍ 1999-ല്‍ എട്ടാം ക്ലാസില്‍ കൂടിയാട്ടത്തിനു ചേര്‍ന്നു. കലാമണ്ഡലം ശൈലജ,കലാമണ്ഡലം ഗിരിജാദേവി, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, കലാമണ്ഡലം രാമചാക്യാര്‍ തുടങ്ങിയ പ്രഗത്ഭരായ ഗുരുക്കന്മാരുടെ കീഴില്‍ കൂടിയാട്ടത്തില്‍ പഠനം പൂര്‍ത്തിയാക്കി. പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് കലാമണ്ഡലം കൂത്തമ്പലത്തില്‍ വെച്ച് കൂടിയാട്ടത്തില്‍ ”ശൂര്‍പ്പണാങ്കത്തിലെ” ലളിതയായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി വേദികളില്‍ ലളിത ,സീത,താര,വിജയ,സുഭദ്ര തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശ്രീരാമന്‍,രാവണന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനുള്ള ഭാഗ്യവും ആതിരയ്‌ക്ക് ലഭിച്ചു. കലാമണ്ഡലം രാമചാക്യാരുടെ കീഴിലുളള പഠനമാണ് ഈ കഥാപാത്രങ്ങളെ അരങ്ങത്ത് അവതരിപ്പിക്കുവാന്‍ പ്രേരണയായത്.

കൂടിയാട്ടവും നങ്ങ്യാര്‍കൂത്തും നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുളള ആതിരയ്‌ക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട് .കെ.പി.നാരായണ പിഷാരടി സുവര്‍ണ്ണ മുദ്ര അവാര്‍ഡ് ലഭിച്ച ആതിര ഇപ്പോള്‍ കേരള കലാമണ്ഡലത്തില്‍ ഇന്റര്‍ഗ്രേറ്റഡ് എം.ഫില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയാണ്. എറണാകുളം നെട്ടൂര്‍ പുളിക്കത്തറ വീട്ടില്‍ പ്രവീണിന്റെ ഭാര്യയാണ്. മകള്‍: ബാലഭദ്ര. നങ്ങ്യാര്‍ക്കൂത്ത് ജനകീയമാക്കുന്നതിന്റെ ഭാഗമായി മാസത്തില്‍ ഒരു നങ്ങ്യാര്‍ക്കൂത്ത് മാറിമാറി പൊതുവേദികളിലായി ആതിര അവതരിപ്പിച്ചു വരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.