Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

അഭിനയത്തിന്റേയും വരയുടേയും വഴിയേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2017, 08:14 pm IST
inLifestyle

സിനിമയിലൂടെയും സീരിയലിലൂടെയും അഭിനയ ലോകത്തെത്തിച്ചേരുന്നവര്‍ ധാരാളം. എന്നാല്‍ സീരിയലിലും സിനിമയിലും ഒരേപോലെ കൈയ്യൊപ്പ് ചാര്‍ത്തി പ്രേക്ഷകശ്രദ്ധ നേടിയെടുക്കുന്നവര്‍ ചുരുക്കമായിരിക്കും.

സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയാല്‍ സീരിയല്‍ ഉപേക്ഷിക്കുന്നവരും ഒരുപാടുണ്ട്. എന്നാല്‍ ഇവരില്‍ നിന്നു വ്യത്യസ്തരായി സീരിയലിലും സിനിമയിലും തിളങ്ങുന്ന നടിയാണ് രേണു സൗന്ദര്‍. നടി എന്നതിനപ്പുറം ഒരു ചിത്രകാരി കൂടിയാണ് രേണു.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രീതി നേടിയ കറുത്തമുത്ത് സീരിയലില്‍ ആദ്യം അവതരിപ്പിച്ച നായികയ്‌ക്ക് പകരക്കാരിയായാണ് രേണു അഭിനയലോകത്തെത്തുന്നത്. ചുരുങ്ങിയ കാലംകൊണ്ടു തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടി.

പ്രമുഖ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഫോട്ടൊ കണ്ടിട്ടാണ് കറുത്തമുത്താവാനുള്ള ക്ഷണം കിട്ടുന്നത്. കറുത്തമുത്ത് സീരിയല്‍ കൂടാതെ കെ. പി. കേശവമേനോന്റെ ജീവിതകഥ ആസ്പദമാക്കിയെടുത്ത കഴിഞ്ഞകാലം എന്ന ചിത്രത്തിലും അഭിനയിച്ചു. ചാരുഹാസനായിരുന്നു ഒപ്പം അഭിനയിച്ചത്.

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ ചിത്രരചനാ വിഭാഗത്തിലെ പഠനവും രേണുവിന് കലാജീവിതം തുടരാന്‍ പ്രേരണയായി. എല്ലാത്തരത്തിലുള്ള പ്രോത്സാഹനവും ഇവിടെ നിന്നും ലഭിച്ചു. സീരിയലില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്നതിനിടയിലാണ് രേണുവിനെ തേടി മറ്റൊരു ഭാഗ്യം എത്തിയത്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ നവാഗത സംവിധായകയ്‌ക്കുള്ള രജതചകോരവും മികച്ച സിനിമയ്‌ക്കുള്ള പുരസ്‌കാരവും നേടിയ മാന്‍ഹോള്‍ എന്ന സിനിമയിലേക്കുള്ള അവസരം.

ആന മയില്‍ ഒട്ടകം എന്ന സിനിമക്ക് ശേഷമാണ് മാന്‍ഹോള്‍ സിനിമയില്‍ കേന്ദ്ര കഥാപാത്രമായ ശാലിനിയെ അവതരിപ്പിച്ചതെന്ന് രേണു പറഞ്ഞു. സ്വന്തം ജീവന്‍ പണയം വച്ച് അഴുക്കുചാലിലും മറ്റും ജോലി ചെയ്യുന്നവരുടെ ജീവിതം അടുത്തറിയാനായി. ഇതുവരെ ഇവരുടെ ജീവിതം അഭ്രപാളിയില്‍ ശക്തമായി ആവിഷ്‌കരിച്ചിരുന്നില്ല.

അതുകൊണ്ടു തന്നെ വ്യത്യസ്തമായ പ്രമേയമാണ് ഈ സിനിമ കൈകാര്യം ചെയ്തത്. അത്തരമൊരു സിനിമയുടെ ഭാഗമാകാനും, പുരസ്‌കാരങ്ങള്‍ നേടാനും സാധിച്ചു. ഈ ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ സാധിച്ചത് അഭിനയജീവിതത്തിലെ നാഴികക്കല്ലാണെന്നും രേണു പറയുന്നു.വിധു വിന്‍സെന്റാണ് മാന്‍ഹോള്‍ സംവിധാനം ചെയ്തത്.

തിരുവനന്തപുരം വിളവൂര്‍ സ്വദേശികളായ സൗന്ദര്‍ രാജ്-രമണി ഭായ് ദമ്പതികളുടെ മകളാണ് രേണു.

സംസ്‌കൃത സര്‍വ്വകലാശാലയിലെ എംഎഫ്എ വിദ്യാര്‍ത്ഥിനിയാണ്. മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മി, സംവിധായകന്‍ ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ പഠിച്ചിറങ്ങിയ ക്യാംപസ് എന്നും രേണുവിന്റെ കലാജീവിതത്തിനു പ്രോത്സാഹനം നല്‍കിയിട്ടേയുള്ളൂ. അതുകൊണ്ടു തന്നെ ജനലക്ഷങ്ങള്‍ ആരാധിക്കുന്ന കറുത്തമുത്ത് ഇപ്പോള്‍ കാലടിയുടെയും മുത്താണ്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.