Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ശാസ്ത്രലോകത്തെ രാജേശ്വരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 08:16 pm IST
inLifestyle

ഈ വനിതയെ രാജ്യം ആദരിക്കുന്നില്ല എന്നൊരു വിമര്‍ശനം ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്. കര്‍ണ്ണാകടയിലെ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഈ വിമര്‍ശനം അറിഞ്ഞോ അറിയാതെയോ അവഗണിച്ചു. ഒടുവില്‍ കഴിഞ്ഞ ദിവസം കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് രാജേശ്വരി ചാറ്റര്‍ജിയെ ആദരിച്ചിരിക്കുന്നു. അതൊരു മരണാനന്തര ആദരവായെങ്കിലും, ഇന്ത്യയിലെ ആദ്യകാല വിഖ്യാത വനിതകളില്‍ ഒരാള്‍ എന്ന വകുപ്പിന്റെ വിശേഷണം ഒരുപക്ഷെ പുതിയ തലമുറയ്‌ക്ക് ഡോ.രാജ്വേശരി ചാറ്റര്‍ജിയെ പരിചയപ്പെടാനെങ്കിലും അവസരമൊരുക്കുന്നു.

1922 ല്‍ ജനനം. 2010 ല്‍ മരണം എന്ന സ്ഥിരം ജീവചരിത്രക്കുറിപ്പിന്റെ ചട്ടക്കൂടുകള്‍ക്ക് പുറത്താണ് ഇന്ത്യയുടെ ശാസ്ത്രലോകത്ത് വിലമതിക്കാനാവാത്ത നിരവധി സംഭാവനകള്‍ നല്‍കി അരങ്ങൊഴിഞ്ഞ ഈ വനിതാരത്‌നത്തിന്റെ ജീവിതം.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുകയെന്നത് അപ്രാപ്യമായിരുന്ന കാലം. സ്ത്രീയ്‌ക്കും പുരുഷനുമിടയില്‍ നിലനിന്നിരുന്ന അസമത്വങ്ങള്‍ അനവധി. ഉന്നതവിദ്യാഭ്യാസം സ്വപ്‌നം കാണാന്‍ പോലും പെണ്‍കുട്ടികള്‍ക്ക് അന്ന് സാധിച്ചിരുന്നില്ല. ആ കാലഘട്ടത്തില്‍ വ്യവസ്ഥകളോട് പൊരുതി എഞ്ചിനീയറിങ് ബിരുദമെടുത്ത കര്‍ണ്ണാടകയിലെ ആദ്യ വനിതയായിരുന്നു രാജേശ്വരി ചാറ്റര്‍ജി.

1953 ല്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പ്രായം 31. ആ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏക വനിതയായിരുന്നു രാജേശ്വരി. സൂക്ഷ്മ തരംഗങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ നിസ്തുല സംഭാവനകള്‍ നല്‍കാന്‍ രാജേശ്വരിക്ക് സാധിച്ചു.

1922 ല്‍ കര്‍ണാടകയിലായിരുന്നു ജനനം. രാജേശ്വരിയുടെ മുത്തശ്ശി കമലമ്മ സ്ഥാപിച്ച സ്‌പെഷ്യല്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

1947 ഉപരിപഠനത്തതിനായി സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോയി. കൊളംബോ, സിംഗപ്പൂര്‍, ഹോങ്കോങ്, ഷാങ്ഗായ് വഴിയായിരുന്നു യാത്ര. അതും കപ്പലില്‍. ഇത്രയും ദൂരം ഒറ്റയ്‌ക്ക് സഞ്ചരിക്കേണ്ടിവരുമ്പോള്‍ ഉണ്ടാകാവുന്ന ആശങ്കയെ അവര്‍ ആത്മവിശ്വാസം കൊണ്ട് ഇല്ലാതാക്കി. മുത്തശ്ശിയായിരുന്നു രാജേശ്വരിയ്‌ക്ക് എപ്പോഴും മാതൃക. 20-ാം വയസ്സില്‍ വിധവയായി കമലമ്മ. ബിഎ പാസായ അവര്‍ പിന്നീടുള്ള ജീവിതം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നീക്കി വച്ചു. അവരുടെ ജീവിതത്തില്‍ നിന്നുള്ള ഊര്‍ജ്ജമാണ് രാജേശ്വരി തന്റെ ജീവിതത്തിലേക്കും പകര്‍ത്തിയത്.

ഗണിതശാസ്ത്രത്തിലായിരുന്നു രാജേശ്വരി ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. തുടര്‍ന്ന് അവര്‍ സര്‍ സി.വി. രാമന്റെ കീഴില്‍ ജോലി ചെയ്യുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ചേര്‍ന്നു. എന്നാല്‍ ഫിസിക്‌സില്‍ ബിരുദമില്ലാത്തതിനെ തുടര്‍ന്ന് സി.വി. രാമന്‍ അതിനുള്ള അവസരം നിരസിച്ചു. എന്നാല്‍ ശ്രമം ഉപേക്ഷിക്കാന്‍ രാജേശ്വരി തയ്യാറായില്ല. തുടര്‍ന്ന് ഇലക്ട്രിക്കല്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറങില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായി ചേര്‍ന്നു. രണ്ട് വര്‍ഷത്തെ പഠനത്തിന് ശേഷം യുഎസില്‍ നിന്ന് പിഎച്ച്ഡി എടുക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ധനസഹായത്തിന്റേയും സ്‌കോളര്‍ഷിപ്പിന്റേയും പിന്‍ബലത്തില്‍ മിഷിഗണ്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി 1952 ല്‍ ഇന്ത്യയിലേക്ക് മടങ്ങി.

1953 ല്‍ ശിശിര്‍ കുമാര്‍ ചാറ്റര്‍ജിയെ വിവാഹം ചെയ്തു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ഇവര്‍ ഒരുമിച്ചാണ് ജോലിയില്‍ പ്രവേശിക്കുന്നതും. 60 വര്‍ഷത്തോളം തുടര്‍ച്ചയായി ശാസ്ത്രത്തില്‍ ഗവേഷണം ചെയ്തു, രാജേശ്വരി!. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏക വനിതാ ഫാക്കല്‍ട്ടി അംഗവും രാജേശ്വരിയായിരുന്നു. ഗവേഷണ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുക, ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഭര്‍ത്താവിന്റെ പിന്തുണയാണ് ഗവേഷണം തുടരാന്‍ അവരെ പ്രേരിപ്പിച്ചത്.

വിവാഹശേഷമാണ് രാജേശ്വരിയും ചാറ്റര്‍ജിയും മൈക്രോവേവ് എഞ്ചിനീയറിങ്ങില്‍ ഗവേഷണം ആരംഭിക്കുന്നത്. അധികം വൈകാതെ അവര്‍ ചേര്‍ന്ന് മൈക്രോവേവ് റിസര്‍ച്ച് ലൈബ്രറി സ്ഥാപിച്ചു. ഈ ശാസ്ത്രമേഖലയ്‌ക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ മാനിച്ച് യുകെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് റേഡിയോ എഞ്ചിനീയറിങ്ങ് നല്‍കുന്ന മൗണ്ട്ബാറ്റണ്‍ പുരസ്‌കാരം, ജെ.സി. ബോസ് മെമ്മോറിയല്‍ പുരസ്‌കാരം, രാംലാല്‍ വാദ്വ പുരസ്‌കാരം എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2010 സപ്തംബര്‍ മൂന്നിനാണ് രാജേശ്വരി ചാറ്റര്‍ജി അന്തരിച്ചത്. അമേരിക്കയിലെ നെവാദ സര്‍വ്വകലാശാലയില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ബയോമെഡിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ പ്രൊഫസറായ മകള്‍ ഇന്ദിരാ ചാറ്റര്‍ജിയും മാതാപിതാക്കളുടെ വഴിതന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.