മണിമല: മണിമല പഞ്ചായത്തിലെ കറിക്കാട്ടൂര്‍ സെന്റര്ചാരുവേലി റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് നാളുകളായെങ്കിലും പുനര്‍നിര്‍മ്മിക്കാന്‍ നടപടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പൊന്തന്‍പുഴ,മുക്കട,എരുമേലി റോഡില്‍ ചാരുവേലിയില്‍ എത്തുന്ന റോഡ് കറിക്കാട്ടൂരില്നിന്ന് എരുമേലിയിലെത്താനുള്ള എളുപ്പവഴിയാണ്. കറിക്കാട്ടൂര്‍ സെന്ററില്‍നിന്ന് ചാരുവേലിയിലേക്ക് ടൈല്‍സ് കയറ്റിപ്പോയ മിനി വാന്‍ സംരക്ഷണഭിത്തി തകര്‍ത്ത് മറിഞ്ഞിരുന്നു. ഈ ഭാഗത്ത് അപകട സൂചനാബോര്ഡുകള്പോലും സ്ഥാപിക്കാതെ ഒരു വീപ്പയില്‍ പ്ലാസ്റ്റിക് കയറും പ്ലാസ്റ്റിക് കൂടുകളും തൂക്കിയ അവസ്ഥയിലാണ്. പൊതുമരാമത്ത് വകുപ്പ് എരുമേലി സെക്ഷന്റെ പരിധിയില്‍പ്പെട്ട വിമാനത്താവളത്തിനായി നിര്‍ദേശിക്കപ്പെട്ട ചെറുവള്ളി എസ്റ്റേറ്റിന് അടുത്തായാണ് റോഡ് തകര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: