Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഡോക്ടര്‍ജി പറഞ്ഞ ഉദാഹരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 08:09 am IST
inSamskriti

ഡോക്ടര്‍ജി

ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടാന്‍ നടത്തപ്പെട്ട 1920 ലേയും സത്യഗ്രഹങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ച ആളായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രദേശ് കാര്യദര്‍ശിയായിരുന്ന അദ്ദേഹം 1920 ലെ സത്യഗ്രഹത്തിനുവേണ്ടി പ്രചാരം നടത്തവേ പലരോടും ഇപ്രകാരം സംഭാഷണം നടത്തി.

ഒരു കൊല്ലത്തിനകം സ്വാതന്ത്ര്യം മേടിച്ചുതരാം എന്നു മഹാത്മജി പറഞ്ഞതിനോട് താങ്കള്‍ക്ക് യോജിപ്പുണ്ടോ?

‘ഉണ്ട്’

‘എന്നാല്‍ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ചേര്‍ന്നു ജയില്‍വാസത്തിനു ഒരുക്കമാണോ?’

‘ആണ്.’

‘ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരും.’

‘സാരമില്ല നാടിനുവേണ്ടിയല്ലേ, ഞാന്‍ തയ്യാറാണ്’

‘നീണ്ട ഒരു വര്‍ഷം വീട്ടുകാര്യങ്ങള്‍ വിഷമത്തിലായേക്കാം.’

‘അതൊന്നും സാരമില്ല.’

‘എന്നാല്‍ ഞാനൊരു കാര്യം പറയട്ടെ. ഒരു വര്‍ഷത്തേക്ക് വീടിനെക്കുറിച്ച് യാതൊന്നും ചിന്തിക്കാതെ വീടുവിട്ടു ഗ്രാമാന്തരങ്ങളില്‍ പോയി ഇതേ വഴിക്ക് ഗ്രാമീണരെ ഉണര്‍ത്താന്‍ പ്രവര്‍ത്തിക്കാമോ?’

ഈ ചോദ്യം മാത്രം അവരുടെ പുരികമുയര്‍ത്തി, അതിനവര്‍ ഒരുക്കമല്ലായിരുന്നു. മറ്റുള്ളവരെ തന്നെപ്പോലെയുള്ളവരാക്കിത്തീര്‍ക്കേണ്ട കടമ ജയിലിനുള്ളില്‍ പോകുന്നതുപോലെ തന്നെ വിലയേറിയതാണ് എന്നവര്‍ക്ക് വശമില്ലായിരുന്നു. വൈയ്യക്തികമായി അവര്‍ ത്യാഗികളാകാന്‍ തയ്യാര്‍, എന്നാല്‍ സമാജമധ്യത്തില്‍ നിന്നുകൊണ്ട് വഴികാട്ടികളാകാന്‍ തയ്യാറല്ല.

അവര്‍ ഇരുളടഞ്ഞ തടവറക്കുള്ളില്‍ എരിഞ്ഞെരിഞ്ഞു സ്വയം കെട്ടുപോകാന്‍ തയ്യാര്‍. എന്നാല്‍ മറ്റു സമാജബന്ധുക്കളുടെ ഹൃദയത്തിനകത്തെ ഇരുട്ടകറ്റാന്‍വേണ്ടി എരിഞ്ഞെരിഞ്ഞില്ലാതാകാന്‍ തയ്യാറായില്ല. അവര്‍ രക്തസാക്ഷികളാകാന്‍ തയ്യാറല്ല. ഇവിടെ ആത്മാര്‍ത്ഥതയുടെയോ, ആത്മത്യാഗത്തിന്റെയോ കുറവല്ല നേരെമറിച്ച് സമഷ്ടിധര്‍മത്തിന്റെ കുറവാണ് ദൃശ്യമാകുന്നത്. പൂജനീയ ഡോക്ടര്‍ജി ഈ സത്യത്തിലാണ് വിരല്‍ചൂണ്ടിയത്.

ഇംഗ്ലീഷുകാര്‍ ഭാരതത്തില്‍ സാമ്രാജ്യം സ്ഥാപിക്കുന്നതില്‍ വിജയിച്ചതുപോലെ മതരംഗത്തില്‍ ക്രിസ്ത്യന്‍ മിഷണറിമാരും ഇവിടെ രണ്ടിലേറെ നൂറ്റാണ്ടുകളായി ഹൈന്ദവലക്ഷങ്ങളെ മതപരിവര്‍ത്തനം ചെയ്തു വിജയിച്ചു. അവര്‍ വിചാരിച്ചത്രയും വിജയം കിട്ടിയില്ലെന്നതു മറ്റൊരു കാര്യം. ഭാഗികമായിട്ടാണെങ്കിലും അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത് ഇംഗ്ലീഷുകാരെക്കുറിച്ച് പറഞ്ഞപ്പോള്‍ ചൂണ്ടിക്കാണിച്ച സംഘബോധം കൊണ്ടുതന്നെയാണ്.

അവരും നമ്മളും തമ്മില്‍ വ്യക്തമായ ഒരു വ്യത്യാസമുണ്ടായിരുന്നു. അവരുടെ പുണ്യവാളന്മാരുടെ വാക്കുകള്‍ നാം വൈയക്തിക കാഴ്ചപ്പാടുവച്ചുനോക്കി. രന്തിദേവനും പ്രഹ്ലാദനും ശാന്തിദേവനും പറഞ്ഞിരുന്ന വാചകങ്ങള്‍ ഇവിടെ ഓര്‍ക്കുക. പോരെങ്കില്‍ സന്ത് തുക്കാരാമന്‍ പറഞ്ഞതും ഉദ്ധരിക്കട്ടെ: ‘ദീനനേയും ഹീനനേയും സ്വന്തമായി കരുതുന്നവനാണ് സജ്ജനം.

അയാള്‍ക്കുള്ളില്‍ ഭഗവാന്‍ കുടികൊളളുന്നു. അനാഥനെ കെട്ടിപ്പുണര്‍ന്നു സ്വീകരിക്കുന്നവന്‍ ദൈവത്തിന്റെ മൂര്‍ത്തി തന്നെ… സഹജീവികള്‍ക്കു സുഖം പ്രദാനം ചെയ്യാനുള്ള പരിശ്രമമാണ് ശരിയായ പൂജ, ശരിയായ ഭക്തി….’ പക്ഷെ നാമിത് ചെവിക്കൊണ്ടെങ്കില്‍ അതെല്ലാം ‘ഞാന്‍’ എന്ന നിലയ്‌ക്കായിരുന്നു. ‘നാ’മെന്ന നിലയ്‌ക്കായിരുന്നില്ല.

ഒരുകാലത്തു നമ്മുടെ നാട്ടില്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്തുപോന്നതെല്ലാം സ്വകാര്യ വ്യക്തികളായിരുന്നു. സര്‍ക്കാരായിരുന്നില്ല. നാട്ടുംപുറങ്ങളില്‍ കവലകള്‍തോറുമുള്ള അത്താണികള്‍, ഇടക്കിടെയുള്ള തണ്ണീര്‍പ്പന്തലുകള്‍, വഴിയമ്പലങ്ങള്‍, പൊതുകിണറുകള്‍, കുളിക്കടവിലെ പടവുകള്‍ എന്നിവയെല്ലാം അതിനുദാഹരണങ്ങളാണ്.

മാടുകള്‍ക്കുവേണ്ടിപോലും ദാഹശമനത്തിനു വെള്ളം നിറച്ച കരിങ്കല്‍ തൊട്ടികളുണ്ടായിരുന്നു. ഇന്നും ദാനധര്‍മാദികള്‍ക്കു തികച്ചും ലോപം വന്നിട്ടില്ല. ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങല്‍ വഴിയും ലയേണ്‍സ്, റോട്ടറി, ജൂനിയര്‍ ചേമ്പര്‍സ് (ജേസീസ്) പോലുള്ള ക്ലബ്ബുകള്‍ വഴിയും ഷഷ്ട്യബ്ദപൂര്‍ത്തി, വിവാഹം, സന്താനലബ്ധി, കാര്യവിജയം ഇത്യാദികള്‍ പ്രമാണിച്ച് അന്നദാനം, വസ്ത്രദാനം ദാരിദ്രസേവ മുതലായവ നടന്നുവരുന്നുണ്ട്.

എന്നാല്‍ സ്വല്‍പമൊന്ന് ഇരുന്നാലോചിക്കുക. ഈ വക സല്‍പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെ പ്രേരണ വൈയക്തികതയല്ലെ? വൈയ്യക്തികമായ പുണ്യലാഭത്തിനു വേണ്ടിയുള്ളതാണ് ഉള്ളിനുള്ളിലെ ചിന്ത.

(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍.

ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന് (തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

Article

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.