Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുഞ്ചിരിയുടെ മഹത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 01:36 am IST
inSamskriti

മക്കളെ, ഹൃദയത്തില്‍ കുടികൊള്ളുന്ന ഈശ്വരചൈതന്യമാണ് നമ്മുടെ മുഖത്ത് പുഞ്ചിരിയായി പ്രകടമാകുന്നത്. എവിടെ ആത്മാര്‍ത്ഥമായ പുഞ്ചിരിയുണ്ടോ അവിടെ സ്‌നേഹവും കാരുണ്യവും ക്ഷമയും സന്തോഷവുമുണ്ടാവും. പുഞ്ചിരി നമ്മുടെ ജീവിതത്തെ ശോഭനമാക്കുന്നു. അത് മറ്റു ഹൃദയങ്ങളിലെ ദുഃഖവും നിരാശയുമാകുന്ന ഇരുളകറ്റി പ്രകാശം പരത്തുന്നു.

ഒരിക്കല്‍, ഒരാള്‍ വളരെ ദുഃഖിതനായി വഴിയരികില്‍ നില്‍ക്കുകയായിരുന്നു. അതു വഴി നടന്നുപോയ ഒരു കൊച്ചു പെണ്‍കുട്ടി അയാളെ നോക്കി വെറുതെ ഒന്നു പുഞ്ചിരിച്ചു. എല്ലാവരാലും തഴയപ്പെട്ട് ജീവിതാശ തന്നെ നഷ്ടപ്പെട്ട ആ മനുഷ്യന്, ആ പുഞ്ചിരി എന്തെന്നില്ലാത്ത ആശ്വാസം നല്‍കി. ഒരാളെങ്കിലും തന്നെ നോക്കി ചിരിക്കുവാനുണ്ടല്ലോ എന്ന ചിന്ത അദ്ദേഹത്തിന് ഉന്മേഷം പകര്‍ന്നു. അപ്പോള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലെ വളരെ പ്രതികൂല സാഹചര്യത്തില്‍ തന്നെ സഹായിച്ച ഒരു സുഹൃത്തിനെ അദ്ദേഹം ഓര്‍ത്തു. തന്റെ സന്തോഷം പങ്കുവെയ്‌ക്കാനായി ഒരു കത്തെഴുതി തന്റെ പഴയ സുഹൃത്തിനയച്ചു.

കുറെക്കാലമായി ഒരു വിവരവുമില്ലാതിരുന്ന സുഹൃത്തിന്റെ കത്തുകിട്ടിയപ്പോള്‍, കൂട്ടുകാരനും വളരെ സന്തോഷം തോന്നി. ആ സന്തോഷത്തില്‍ അദ്ദേഹം അടുത്തുനിന്ന ഒരു സാധുവിനു പത്തുരൂപ എടുത്തുകൊടുത്തു. അയാള്‍ ആ തുക കൊണ്ടു് ഒരു ലോട്ടറി ടിക്കറ്റു വാങ്ങി. അദ്ഭുതമെന്നു പറയട്ടെ നറുക്കെടുപ്പുഫലം വന്നപ്പോള്‍ ലോട്ടറി അയാള്‍ക്കു തന്നെ. ലോട്ടറിത്തുകയും വാങ്ങി പോകുമ്പോള്‍, വഴിയരികില്‍ ഒരു യാചകന്‍ അസുഖമായി കിടക്കുന്നതുകണ്ടു. ദൈവം തനിക്കു തന്ന പണമല്ലെ, അതില്‍കുറച്ചു് ആ പാവത്തിന് ഉപകരിക്കട്ടെ എന്നുചിന്തിച്ചു, അയാള്‍ ആ യാചകനെ ആശുപത്രിയില്‍ എത്തിച്ചു; ചികിത്സയ്‌ക്കുവേണ്ട പണവും നല്‍കി.

ആ യാചകന്‍, അസുഖം ഭേദമായി ആശുപത്രിയില്‍നിന്നും മടങ്ങുമ്പോള്‍ വഴിയരികില്‍ ഒരു നായ്‌ക്കുട്ടി വെള്ളത്തില്‍ വീണു കുതിര്‍ന്നു തളര്‍ന്നു കിടക്കുന്നതു കാണാനിടയായി. തണുപ്പും വിശപ്പും കാരണം അതു നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. യാചകന്‍, ആ നായ്‌ക്കുട്ടിയെ തന്റെ വസ്ത്രത്തില്‍പൊതിഞ്ഞു തോളിലെടുത്തു നടന്നു. വഴിയരികില്‍ അല്‍പ്പം തീ കൂട്ടി തണുപ്പകറ്റി. തന്റെഭക്ഷണത്തോടൊപ്പം, ആ നായ്‌ക്കും ആഹാരം നല്‍കി. തണുപ്പു മാറി ആഹാരവും കിട്ടിയപ്പോള്‍, നായ്‌ക്കുട്ടിയുടെ തളര്‍ച്ച മാറി. അത് ആ യാചകന്റെ പിന്നാലെകൂടി. അവര്‍ ആ രാത്രി അന്തിയുറങ്ങാന്‍ ഒരു വീട്ടുകാരോട് അനുവാദം ചോദിച്ചു; വീടിന്റെ വരാന്തയില്‍ കിടക്കുവാന്‍ അനുവാദം നല്‍കി.

അന്നുരാത്രി, നായയുടെ നിലയ്‌ക്കാത്ത കുരകേട്ട് ആ യാചകനും വീട്ടുകാരും ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍, വീടിന്റെ ഒരു ഭാഗത്ത് തീ പടരുന്നതാണ് കണ്ടത്. ആ വീട്ടിലെ ഒരേ ഒരു കുട്ടി കിടന്നുറങ്ങുന്ന മുറിയുടെ ഭാഗത്താണു തീപ്പിടിച്ചത്. വീട്ടുകാര്‍ വേഗം തന്നെ കുട്ടിയെ പുറത്തെടുത്തു. എല്ലാവരും ശ്രമിച്ച് തീ അണച്ചു. ആ യാചകനും നായ്‌ക്കും കിടക്കാന്‍ ഇടം നല്‍കിയത്, ആ വീട്ടുകാര്‍ക്ക് അനുഗ്രഹമായി. തീയില്‍നിന്നും രക്ഷപ്പെട്ട ആ ബാലന്‍ വളര്‍ന്നുവലുതായപ്പോള്‍ ഒരു മഹാത്മാവായിത്തീര്‍ന്നു. ആ മഹാത്മാവിന്റെ സാമീപ്യത്തില്‍ അനേകം ജനങ്ങള്‍ ശാന്തിനേടി.

ഇതിന്റെയെല്ലാം തുടക്കം ആ കൊച്ചു പെണ്‍കുട്ടിയുടെ നിഷ്‌കളങ്കമായ ചിരിയില്‍നിന്നായിരുന്നു. അത് എത്ര പേരുടെ ജീവിതത്തെയാണ് സ്വാധീനിച്ചത്; എത്രയോ പേരുടെ ഹൃദയങ്ങളില്‍ കാരുണ്യവും സ്‌നേഹവും ഉണര്‍ത്താനും, അവരുടെ ജീവിതത്തില്‍ പ്രകാശം പരത്തുവാനും ആ പുഞ്ചിരിക്കു കഴിഞ്ഞു! മറ്റുള്ളവര്‍ക്കുവേണ്ടി മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും, ദുഃഖിക്കുന്നവരെക്കാണുമ്പോള്‍ സ്‌നേഹപൂര്‍വ്വം ഒന്നുപുഞ്ചിരിക്കാന്‍ നമ്മള്‍ ശ്രമിക്കണം.

മാതാ അമൃതാനന്ദമയി

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

Article

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.