Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സുഷുപ്തിയുടെ പശ്ചാത്തലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 12:12 am IST
inSamskriti

സുഷുപ്തിയില്‍ ബോധാവസ്ഥ ഇല്ലാതാകുന്നില്ലെന്നും, ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ ത്രികാലഭേദങ്ങള്‍ക്കതീതമായ പ്രജ്ഞാവൈഭവം സുഷുപ്തിയുടെ ആ ഘട്ടത്തിലും ചിലപ്പോള്‍ പരിമിത ബോധതലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ടെന്നതിനുമുള്ള ഒരു ഉദാഹരണം സ്വന്തം അനുഭവത്തില്‍ നിന്നു പറയാം. ഇങ്ങനെയുള്ള അനുഭവങ്ങള്‍ പൊതുവെ എല്ലാവരിലും പ്രസക്തമാണ് എന്നാല്‍ തിരക്കുകള്‍ക്കിടയില്‍ ബോധത്തിന്റെ അജ്ഞാതമാനങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്ന ഇത്തരം അനുഭവങ്ങള്‍ വിഗണിക്കപ്പെടുകയാണ് പതിവ്.

പയ്യന്നൂരില്‍ താമസിച്ചിരുന്ന കാലം രാവിലെ അഞ്ചുമണിക്കുള്ള ട്രെയിന്‍ കിട്ടാന്‍ മൂന്നരയ്‌ക്ക് തന്നെ ഉണര്‍ന്നു തയ്യാറാകണം. ആഗ്രഹിക്കുന്ന സമയത്ത് സാധാരണയായി ഉണരുമെന്നതിനാല്‍ അലാറത്തിന്റെ സഹായം തേടാറില്ല. പക്ഷേ അന്ന് അങ്ങനെ ഉണര്‍ന്നില്ല. ഗാഢനിദ്രയിലായിപ്പോയി. അപ്പോള്‍ ശക്തമായ ഒരു സ്വപ്നം മനസ്സിന്റെ യവനികയില്‍ തെളിഞ്ഞുവന്നു. മംഗലാപുരത്തുനിന്നുള്ള ട്രെയിന്‍ വേഗത്തില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിയെത്തുന്നു. അത് കിട്ടാനായി പാളത്തിന് സമാന്തരമായുള്ള റോഡിലൂടെ ഒരാള്‍ അതിവേഗം ഓടുന്നു. പെട്ടെന്ന് ഉണര്‍ന്നെഴുണീറ്റു. കൃത്യം മൂന്നരമണി! സുഷുപ്തിയുടെ അവസരത്തില്‍ മസ്തിഷ്‌കത്തില്‍ നിന്ന് പശ്ചാത്തലത്തിലേത്ത് മാറിനിന്ന ബോധത്തിന്റെ കാലാതീതമായ ഒരു മാനം അങ്ങനെ സ്വപ്നംവഴി മസ്തിഷ്‌കത്തിലൂടെ ഇടപെട്ട് ജാഗ്രദവസ്ഥയെ പ്രവര്‍ത്തനരംഗത്തേക്ക് വിളിച്ചുണര്‍ത്തുകയായിരുന്നു.

കാലത്തെ ലംഘിച്ച് ഭാവിസംഭവങ്ങളുടെ സൂചനപോലും നേരത്തെ അറിയിക്കുന്ന സ്വപ്നങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. ഫ്രോയിഡുള്‍പ്പെടെയുള്ള മനശ്ശാസ്ത്രജ്ഞന്മാര്‍ ഇതേക്കുറിച്ച് ആശയക്കുഴപ്പത്തിലായിട്ടുണ്ട്. ഇവയെ സ്വന്തം സിദ്ധാന്തങ്ങളുടെ പരിധിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തില്‍ പലരും പരാജയപ്പെടാറുമുണ്ട്. സുഷുപ്തിയെയും മരണത്തെയുമൊക്കെ അതിക്രമിച്ചു നില്‍ക്കുന്ന ഒരു മാനമാണ് ബോധത്തിനുള്ളതെന്നു സൂചിപ്പിക്കുന്നവയാണ് ഇത്തരം അനുഭവങ്ങള്‍. സുഷുപ്തി, സ്വപ്നം, ജാഗ്രദ് എന്നീ ബോധാവസ്ഥകള്‍ പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയാണ്. ഇതിനെയൊക്കെപ്പറ്റി അല്‍പ്പമൊന്ന് അദ്ഭുതപ്പെട്ടിട്ട് നിഗൂഢമെന്ന് തള്ളിക്കളഞ്ഞിട്ട് പ്രായോഗികരാകുകയാണ് നമ്മുടെ സാധാണ പതിവ്. ‘പ്രായോഗിക’ മനുഷ്യന്‍ ഇന്ന് എത്തിനില്‍ക്കുന്നത് എവിടെയാണ്? എല്ലാവരേയും തീച്ചൂളയില്‍ വരട്ടിയെടുക്കാന്‍ ഇന്ന് അധികം പേരൊന്നും ആവശ്യമില്ല, ചില ഭ്രാന്തമനസ്സുകള്‍ ചില ബട്ടണുകള്‍ അമര്‍ത്തിയാല്‍ മതി.

പിടികിട്ടാത്തവയെ അന്ധവിശ്വാസം, നിഗൂഢത എന്നൊക്കെ തള്ളിക്കളയാതെ ബോധത്തിന്റെ സ്വഭാവത്തെയും ഉദാത്ത സാധ്യതകളെയും കുറിച്ച് ശാസ്ത്രീയമായി ആഴത്തില്‍ മനസ്സിലാക്കുവാനുള്ള ശ്രമമാണ് ഈ ഭ്രാന്തിനുള്ള പ്രതിവിധി. ധ്യാനത്തിന്റെ പ്രസക്തിയെക്കുറിച്ച് ശാസ്ത്രീയവും യുക്തിയുക്തവുമായി അറിയാനുള്ള ശ്രമത്തില്‍ ഇക്കാര്യങ്ങളെല്ലാം പരിഗണനയില്‍ കൊണ്ടുവരുന്നത് സഹായകമാകും.

ബോധം ദ്രവ്യത്തിന്റെ യാദൃച്ഛിക ഉല്‍പ്പന്നമാണെന്ന 18-ാം ശതകത്തിലെ ശാസ്ത്രവീക്ഷണത്തിന്റെ സ്വാധീനതയില്‍ നിന്ന് ശാസ്ത്രം ഇന്ന് വിമുക്തമാകേണ്ടിയിരിക്കുന്നു. കട്ടി വസ്തുവായ അനേകമനേകം പരമാണുക്കളുടെ സംഘാതങ്ങളില്‍ നിന്ന് രൂപംപ്രാപിച്ച സൂക്ഷ്മ സ്ഥിതികളായാണ് വൈദ്യുതിയേയും ബോധത്തെയുമൊക്കെ ശാസ്ത്രം പരിഗണിച്ചത്. മൂര്‍ത്തമായ എല്ലാത്തിന്റെയും അടിസ്ഥാനം അമൂര്‍ത്തമായ ഊര്‍ജമാണ് എന്ന് ശാസ്ത്രം ഇന്ന് കണ്ടെത്തിയതോടെ വൈദ്യുതി ദ്രവ്യത്തിന്റെ ഒരു ഉല്‍പ്പന്നമല്ല, അതിന്റെ തന്നെ അടിസ്ഥാന ശക്തിയാണെന്ന് വ്യക്തമായി. അപ്പോള്‍ ബോധത്തിന്റെ അടിസ്ഥാനം അന്വേഷിച്ചു ചെല്ലേണ്ടത് ദ്രവ്യത്തിലല്ല ഊര്‍ജ്ജത്തിലാണ്. രണ്ടും ഒന്നുതന്നെയാണോ? ആണെന്നാണ് വേദാന്തത്ത്വദര്‍ശനം-ശിവ-ശക്തി!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

Kerala

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.