കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ഓവര്‍സിയര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഓവര്‍സിയര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവരും, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ബി കോം, പിജിഡിസിഎ യോഗ്യതയുള്ളവരുമായിരിക്കണം.
താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റാ എന്നിവയുമായി 15 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്‌ക്കായി നഗരസഭാ ഓഫീസില്‍ ഹാജരാകണം.
















