പയ്യാവൂര്‍: ചെറുപുഷ്പ മിഷന്‍ലീഗ് തലശ്ശേരി അതിരൂപതയുടെ 2017-18 വര്‍ഷത്തെ ശാഖാതല പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം നെല്ലിക്കാംപൊയില്‍ മേഖലയിലെ ആനറ ശാഖയില്‍വച്ച് അതിരൂപത ഡയറക്ടര്‍ റവ.ഫാ.ഫ്രാന്‍സീസ് മേച്ചിറാകത്ത് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് അതിരൂപതാ പ്രസിഡന്റ് ബേബി പ്ലാശ്ശേരിയുടെ നേതൃത്വത്തില്‍ ദേവാലയമുറ്റത്ത് ഫലവൃക്ഷത്തെ നടുകയും ചെയ്തു. അതിരൂപതാ പ്രസിഡന്റ് ബേബി പ്ലാശ്ശേരി അധ്യക്ഷത വഹിച്ചു. സി.റോഷ്‌നി, സെബാസ്റ്റ്യന്‍ കുന്നിന്, വര്‍ക്കി കരിമ്പനയ്‌ക്കല്‍, സി.ലിറ്റി എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളും ഇടവകാ ജനങ്ങളും അണിനിരന്ന റാലിയ്‌ക്കുശേഷം അതിരൂപത ഡയറക്ടര്‍ ഫാ.ഫ്രാന്‍സീസ് മേച്ചിറാകത്തിന്റെ നേതൃത്വത്തില്‍ ശാഖാശാക്തീകരണ സെമിനാറും നടന്നു.
















