കോഴിക്കോട് : ഒരുമാസമായി വീട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച മുര്‍ഖന്‍ പാമ്പ് ഒടുവില്‍ വനംവകുപ്പ് ജീവനക്കാര്‍ ഒരുക്കിയ വലയില്‍ വീണു. പറമ്പില്‍ ബസാര്‍ പോലൂര്‍ ക്ഷേത്രത്തിനു സമീപം കൊത്തമ്പ്ര മീത്തല്‍ സുരേന്ദ്രന്റെ വീട്ടു പരിസരത്തെ കിണറില്‍ വീണ മൂര്‍ഖന്‍ പാമ്പാണ് ഒടുവില്‍ കരകയറിയത്.
കിണര്‍ വൃത്തിയാക്കാന്‍ പരിസരവാസി ഇറങ്ങിയപ്പോഴാണ് കിണറില്‍പ്പെട്ട പാമ്പ് പുറത്തുപോയിട്ടില്ലെന്നറിഞ്ഞത്.
വനം വകുപ്പില്‍ നിന്നും പാമ്പുപിടിത്തകാരന്‍ ഗിരീഷ് കിണറിനുള്ളില്‍ മൂര്‍ഖന് വലവിരിച്ചു. രണ്ടാഴ്ചക്ക് ശേഷം ഇന്നലെ രാവിലെയോടെയാണ് പാമ്പ് കുരുങ്ങിയത്. അഞ്ചടി നീളമുള്ള പുല്ലാനി ഇനത്തില്‍പ്പെട്ട മൂര്‍ഖനാണിത്. പാമ്പിനെ വനം വകുപ്പ് അധികൃതര്‍ മാത്തോട്ടം വനശ്രീയിലേക്ക് കൊണ്ടുപോയി.
















