കായണ്ണ: ഊളേരിയില്‍ മദ്യഷാപ്പ് തുറക്കാനുള്ള നീക്കം സര്‍ക്കാര്‍ വെടിയണമെന്നും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ദുരഭിമാനം വെടിയണമെന്നും ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
സമരപ്പന്തല്‍ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാരുടെ ആവശ്യത്തിന് എതിര് നില്‍ ക്കുന്നത് ശരിയല്ല. ജനങ്ങളുടെ സമരത്തിന് ബിജെപിയുടെ പിന്തുണയുണ്ട്. അദ്ദേഹം പറഞ്ഞു. ഇ.ജെ ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്‍സിതോമസ് കുര്യന്‍ ചെമ്പനാനി, ഇ.രാജന്‍, പി. സി. ബാലന്‍, സുനീഷ് കുമാര്‍, ജയപ്രകാശ് കായണ്ണ സുഗീഷ് കുട്ടാലിട, ഐപ്പ് വടക്കേതടം, ധന്യ കൃഷ്ണകുമാര്‍, അജിതാരാജന്‍, സജീവന്‍, ശ്രീജിത്ത്, സാജ് രാജ് കെ.പി നിജിന്‍രാജ്എന്നിവര്‍ സംസാരിച്ചു.14 ന് നടക്കുന്ന ചര്‍ച്ചയ്‌ക്കു ശേഷം മാത്രമേ തുടര്‍നടപടികള്‍ എടുക്കാവൂവെന്ന് കലക്ടര്‍ അറിയിച്ചതായി സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
















