പേരാമ്പ്ര ടൗണില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബീഫ് സ്റ്റാളുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് കമ്മറ്റി ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി എം.പി ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ല സംഘടനാ സെക്രട്ടറി കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.പേരാമ്പ്ര പ്രഖണ്ഡ് ഭാരവാഹികളായി പി.കെ.നാരായണന്‍ (അധ്യക്ഷന്‍) ജി.കെ പ്രസാദ് (കാര്യദര്‍ശി ) എന്‍.വി നിഖില്‍ (സഹകാര്യദര്‍ശി ) പ്രസൂണ്‍ കല്ലോ ട് ( സേവാ പ്രമുഖ് ) ശിവപ്രസാദ് ,ശ്രീജിത്ത് ചേനോളി(ബജ്രംഗ്ദള്‍ പ്രമുഖ് ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
















