പാനൂര്‍: മേലെപൂക്കോം പന്ന്യന്നൂര്‍ ചന്ദ്രന്‍ വായനശാലയുടെ നേതൃത്വത്തില്‍ കെ.പി.പ്രേമന്‍ മാസ്റ്റര്‍ അനുസ്മരണവും, അനുമോദനവും സംഘടിപ്പിച്ചു. ബാലസാഹിത്യകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.പ്രദീപന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് താലൂക്ക് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍ പ്രതിഭകളെ അനുമോദിച്ചു. മഹിളമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍.രതി പഠനോപകരണം വിതരണം നടത്തി.
















