പാനൂര്‍: എസ്എന്‍ഡിപി പത്തായക്കുന്ന് ശാഖയുടെ ആഭിമുഖ്യത്തില്‍ ദീര്‍ഘകാലം ശാഖ പ്രസിഡണ്ടായിരുന്ന വി.കെ.മുകുന്ദന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ വി.കെ.മുകുന്ദന്‍ എന്‍ഡോവ്‌മെന്റും, മൈക്രോ ഫിനാന്‍സ് അംഗങ്ങളുടെ മക്കള്‍ക്കുള്ള പഠനോപകരണ വിതരണവും ശാഖാ പ്രസിഡണ്ട് ശ്രീധരന്‍ ചമ്പാട് നിര്‍വഹിച്ചു. സൗത്ത്പാട്യം യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രദേശത്തെ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികളായ ശ്രേയസ്സ് സുനില്‍കുമാര്‍, ടി.സി.ദീപ്ത, ദര്‍ശന പി.ടി.അമല്‍ പ്രകാശ്, ആര്യ രവീന്ദ്രന്‍, ആജ്‌ന അജിത് കുമാര്‍ എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി അനുമോദിച്ചു. എസ്എന്‍ഡിപി പാനൂര്‍ യൂണിയന്‍ സെക്രട്ടറി ശശീന്ദ്രന്‍ പാട്യം, സുന്ദരേശന്‍ തളത്തില്‍, പാനൂര്‍ യൂണിയന്‍ വനിതാ സംഘം പ്രസിഡണ്ട് ശ്രീലതാ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. ശാഖ സെക്രട്ടറി ടി.സി.സുധാകരന്‍ സ്വാഗതവും പി.കെ.ജസീത നന്ദിയും പറഞ്ഞു
















