Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പരിസ്ഥിതി സംരക്ഷണത്തിന് മാതൃകയായി വിദ്യാര്‍ത്ഥി കൂട്ടായ്‌മയില്‍ ഒരു ജൈവവൈവിധ്യ പാര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 12:42 pm IST
in Kannur

ശ്രീകണ്ഠാപുരം: പരിസ്ഥിതി സംരക്ഷണത്തിന് മാതൃകയായി വിദ്യാര്‍ത്ഥി കൂട്ടായ്‌മയില്‍ ജൈവവൈവിധ്യ പാര്‍ക്ക് ശ്രദ്ധേയമാകുന്നു. ശ്രീകണ്ഠാപുരം ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളാണ് പ്രകൃതിയുടെ സ്വാഭാവികത്തനിമ അതേപടി നിലനിര്‍ത്തിക്കൊണ്ട് വര്‍ഷങ്ങളായുളള തുടര്‍ പ്രവര്‍ത്തനങ്ങളിലൂടെ മനോഹരമായ ജൈവപാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകണ്ഠാപുരം ഗ്രാമപഞ്ചായത്താണ് എന്‍എസ്എസ് വിദ്യാര്‍ഥികളുമായി ചേര്‍ന്ന് ജൈവപാര്‍ക്ക് ആരംഭിച്ചതും നടത്തിക്കൊണ്ടുപോകുന്നതും. രണ്ടാം ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1997ലാണ് ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ പാര്‍ക്ക് ആരംഭിച്ചത്.

ശ്രീകണ്ഠാപുരം പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പന്നിയോട്ടുമൂലയില്‍ ശ്രീകണ്ഠാപുരം നഗരസഭയുടെ കൈവശമുളള മൂന്ന് ഏക്കറോളം വരുന്ന പ്രദേശത്താണ് ജൈവവൈവിധ്യ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. ശ്രീകണ്ഠാപുരം ടൗണില്‍ നിന്ന് 3.5 കിലോമീറ്റര്‍ ദൂരമാണ് പാര്‍ക്കിലേക്കുളളത്. അപൂര്‍വ്വവും അന്യംനിന്നുപോകുന്നതുമായ സസ്യജാലങ്ങള്‍ക്കും അവയെ ആശ്രയിക്കുന്ന ജീവജാലങ്ങള്‍ക്കും സംരക്ഷണം നല്‍കുന്ന പാര്‍ക്ക് കേരളത്തിലെ അപൂര്‍വ്വം ജൈവപാര്‍ക്കുകളില്‍ ഒന്നാണ്. ജൈവവൈവിധ്യം അതുപോലെ നിലനിര്‍ത്തുന്ന പാര്‍ക്കില്‍ നൂറുകണക്കിന് അപൂര്‍വങ്ങളായ സസ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ നട്ടുപിടിപ്പിച്ചിട്ടുളളത്. അപൂര്‍വ്വ ഔഷധസസ്യങ്ങള്‍, കുറ്റിച്ചെടികള്‍, വളളിപ്പടര്‍പ്പുകള്‍, മുളകള്‍, വന്‍മരങ്ങള്‍ എന്നിവ പാര്‍ക്കിലുടനീളം വെച്ചു പിടിപ്പിച്ചിട്ടുണ്ട്. കയ്‌പനരച്ചി, അണലിവേഗം, കഴഞ്ച്, നാഗലിംഗ പൂവ്, വെളുത്ത സര്‍പ്പഗന്ധി, രുദ്രാക്ഷം തുടങ്ങിയ ഔഷധച്ചെടികള്‍ ഉള്‍പ്പെടെ മുന്നൂറിലധികം സസ്യങ്ങളാണ് ഇന്ന് പാര്‍ക്കിലുളളത്. നക്ഷത്രമരം, നാല്‍പ്പാമരം, ദശപുഷ്പം, ദശമൂലം എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ധാരാളം ചെടികളും പാര്‍ക്കിലുണ്ട്.

ഏകവിള കൃഷിസമ്പ്രദായത്തെ തുടര്‍ന്ന് അപൂര്‍വ്വ സസ്യങ്ങള്‍ അപ്രത്യക്ഷമാകുന്ന സാഹചര്യത്തിലാണ് ജൈവൈവിധ്യ പാര്‍ക്കെന്ന ആശയം പഞ്ചായത്തധികൃതരുടെയും സ്‌ക്കൂള്‍ എന്‍എസ്എസ് വിഭാഗത്തിന്റെയും ഉളള്ളല്‍ ഉദയം കൊണ്ടത്. വനംവകുപ്പിന്റെയും ഔഷധി ആയുര്‍വ്വേദശാല, പറശ്ശിനിക്കടവ് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ്, സ്വകാര്യ വ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ചെടികളെല്ലാം ശേഖരിച്ചത്. ശാസ്ത്രീയമായാണ് വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി പാര്‍ക്കിനെ സംരക്ഷിച്ചു വരുന്നത്. പാര്‍ക്കിനു ചുറ്റും ജൈവവേലി കെട്ടിയുണ്ടാക്കിയതൊടൊപ്പം മഹാഗണി, തേക്ക് എന്നിവയും പാര്‍ക്കിനും ചുറ്റും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ചെടികളുടെ പേരുകളും ശാസ്ത്രീയനാമങ്ങളും രേഖപ്പെടുത്തിയ ബോര്‍ഡുകളും പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്‍എസ്എസ് വളണ്ടിര്‍മാര്‍ക്കും നാട്ടുകാര്‍ക്കും പാര്‍ക്കിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്ലാസ്സുകളും പ്രകൃതി പഠന ക്യാമ്പുകളും പാര്‍ക്കില്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. ചെടികളുടെ ഫോട്ടോ, വിവിധ ഭാഷകളില്‍ ഇവയുടെ പേരുകള്‍, രൂപവിവരണം എന്നിവ ഉള്‍പ്പെടുത്തിയ രജിസ്റ്ററും പാര്‍ക്കില്‍ തയ്യാറാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായുളള പ്രവര്‍ത്തനത്തിന്റെ ഫലമായി മൂന്നേക്കര്‍ വരുന്ന പാര്‍ക്കില്‍ പുതിയ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ സാധിക്കാത്ത തരത്തില്‍ വൃക്ഷത്തൈകളും ഔഷധസസ്യങ്ങളും നിറഞ്ഞു കഴിഞ്ഞു.

ജില്ലയിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ വി.സി.ബാലകൃഷ്ണന്‍, വിനയരാജ്, വിജയകുമാര്‍ ബ്ലാത്തൂര്‍, ഗിരീഷ് മോഹന്‍ തുടങ്ങിയവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് സംസ്ഥാനത്തെതന്നെ ഒന്നാംകിട ജൈവപാര്‍ക്കായി പന്നിയോട്ടുംമൂലയിലെ പാര്‍ക്കിനെ മാറ്റാന്‍ സാധിച്ചതിന് പിന്നിലെന്ന് പാര്‍ക്കിന്റെ നിര്‍മ്മാണത്തിന് നെടുനായകത്വം വഹിച്ച ശ്രീകണ്ഠാപുരം ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ എന്‍എസ്എസ് സ്‌പെഷ്യല്‍ ഓഫീസര്‍ ടി.എം.രാജേന്ദ്രന്‍മാസ്റ്റര്‍ പറയുന്നു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അനൂപ് പുതിയപുരയില്‍, കെ.സുര്‍ജിത്ത് എന്നീ അധ്യാപകരും പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തുവരുന്നു. നിരവധി അംഗീകാരങ്ങള്‍ ഇതിനകം പാര്‍ക്കിനെത്തേടിയെത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.