കണ്ണൂര്‍: ചേര്‍ത്ത് നിര്‍ത്താം; മനുഷ്യരെ പ്രകൃതിയുമായി എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതി ദിനാഘോഷപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പിണറായി എ.കെ.ജി മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇന്ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
















