Categories: Thrissur

ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചാവക്കാട്: ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ ഓടുമേഞ്ഞ വീട് തകര്‍ന്നു. ഓട് വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്കോടി രക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല. രാവിലെ 6 മണിയോടെയായിരുന്നു സംഭവം. മണത്തല ചാപ്പറമ്പ് വെളുത്തുവാക കുഞ്ഞിക്കാളിയുടെ വീടാണ് തകര്‍ന്ന് വീണത്. വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

Recent Posts