കണ്ണൂര്‍: ഹരിതാഭവും ജലസമൃദ്ധവുമായ കേരളം ലക്ഷ്യമിട്ട് നടപ്പാക്കുന്ന മഴക്കൊയ്‌ത്തുത്സവത്തിന് ലോകപരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ തുടക്കമാകും. 5 ന് ഉച്ചയ്‌ക്ക് 12 മണിക്ക് ഗവ വി.എച്ച്.എസ്.എസില്‍ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് മഴക്കൊയ്‌ത്തുത്സവം ഉദ്ഘാടനം ചെയ്യും.
പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നല്‍കുന്ന ഉപഹാരവിതരണവും മന്ത്രി നിര്‍വഹിക്കും. ഹരിതസമൃദ്ധി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍ നിര്‍മിച്ച ഫലവര്‍ഗ തോട്ടത്തിലെ പപ്പായ വിളവെടുപ്പ്, ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എന്നിവയും ചടങ്ങില്‍ നടക്കും.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. പ്ലസ് ടു പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും നേടിയ വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയുമായി പരിപാടിക്ക് എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ അറിയിച്ചു.
















