കരയത്തുംചാല്‍: സേവാഭാരതി ശ്രീകണ്ഠാപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കരയത്തുചാല്‍ യുപി സ്‌കൂളില്‍ വച്ച് നിര്‍ദ്ധനരായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പഠനോപകരണ വിതരണം നടത്തി. ശ്രീകണ്ഠാപുരം താലൂക്ക് പ്രചാരക് പ്രകാശന്‍ സി.കെ, ഉദ്ഘാടനവും, താലൂക്ക് കാര്യവാഹ് വി.കെ. രാജേഷ് പഠനോപകരണ വിതരണവും നിര്‍വ്വഹിച്ചു. ആര്‍എസ്എസ് കരയത്തുംചാല്‍ ശാഖാ കാര്യവാഹ് ഗണേശന്‍ ആലച്ചിയില്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സഹശാരീരിക് ശിക്ഷണ്‍ പ്രമുഖ് പി. ജ്യോതിഷ്, എം.ഉന്മേഷ്, പി.എ.രഞ്ജിത്ത്, അജീഷ് എ.കെ, ധനേഷ് പി, സുജിത്ത് വി.വി തുടങ്ങിയവര്‍ പങ്കെടുത്തു.
















