Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

ചിത്രം തീയറ്ററുകളിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2026, 04:14 pm IST
inEntertainment

തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച് നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘യേഴു കടൽ യേഴു മലൈ’ പ്രിവ്യൂ ഷോ ഇന്നലെ നടന്നു. പ്രിവ്യു ഷോക്ക് പിന്നാലെ മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്. ഇന്ന് ഒക്ടോബർ ഒന്നിന് ആഗോള റിലീസിനെത്തുന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രിവ്യൂ പ്രദർശനത്തിൽ സിനിമ കണ്ടവരിൽ നിന്ന്, മനസ്സിനെ സ്പർശിക്കുന്ന മനോഹര സിനിമ എന്ന അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും റാമിന്റെ വേറിട്ട ആഖ്യാനശൈലിയും നിവിൻ പോളി, സൂരി, അഞ്ജലി എന്നിവരുടെ പ്രകടനങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി ചിത്രം കണ്ടവർ ചൂണ്ടിക്കാട്ടുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് പ്രദർശനത്തിനെത്തിക്കുന്നത്.

നിവിൻ പോളിയും സൂരിയും അഞ്ജലിയും പ്രിവ്യൂ ഷോയിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം പങ്കെടുത്തു. തമിഴ് സംവിധായകൻ വിഘ്നേഷ് ശിവൻ, മലയാള നടൻ അജു വർഗീസ് തുടങ്ങി സിനിമാ മേഖലയിലെ നിരവധി പ്രമുഖരും പ്രിവ്യൂവിനെത്തി. ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവർത്തകരും ഉൾപ്പെടെയുള്ള നിരവധി പേരുടെ സാന്നിധ്യം പ്രിവ്യൂ ഷോയ്‌ക്ക് ശ്രദ്ധേയമായ അന്തരീക്ഷമാണ് സമ്മാനിച്ചത്.

ത്രില്ലർ, മിസ്റ്ററി, ഫാന്റസി, പ്രണയം, നർമ്മം, ആക്ഷൻ, വൈകാരികത തുടങ്ങി വ്യത്യസ്ത തലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് ‘യേഴു കടൽ യേഴു മലൈ’. പ്രേക്ഷകർക്ക് മുന്നിൽ സ്ഥിരം കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായൊരു ലോകം തുറന്നിടുന്ന സിനിമയാണ് റാം ഒരുക്കിയിരിക്കുന്നതെന്നാണ് പ്രിവ്യൂവിന് ശേഷമുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. കഥയുടെ വ്യത്യസ്തമായ പശ്ചാത്തലവും കഥാപാത്രങ്ങളുടെ സ്വഭാവവും സിനിമയുടെ അവതരണ രീതിയും ചിത്രത്തെ വേറിട്ട അനുഭവമാക്കി മാറ്റുന്നുവെന്നും അഭിപ്രായങ്ങളുണ്ട്.

8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നത്. കഥാപാത്രത്തിന്റെ വ്യത്യസ്ത ഭാവങ്ങളും പ്രകടനവും പ്രേക്ഷകർക്കിടയിൽ പ്രത്യേക ശ്രദ്ധ നേടുന്നുണ്ട്. നിവിൻ പോളിയും സൂരിയും ഒന്നിച്ചുള്ള രംഗങ്ങളിലെ കോമ്പിനേഷനും നർമ്മവും വൈകാരികതയും മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തുന്നുവെന്നാണ് പ്രിവ്യു ഷോക്ക് ശേഷമുള്ള പ്രതികരണങ്ങൾ പറയുന്നത്. അഞ്ജലിയുടെ കഥാപാത്രവും ചിത്രത്തിന്റെ കഥാഗതിയിൽ നിർണായക സാന്നിധ്യമാണ്.

‘റിച്ചി’ക്ക് ശേഷം നിവിൻ പോളി നായകനായെത്തുന്ന തമിഴ് ചിത്രം കൂടിയാണ് ‘യേഴു കടൽ യേഴു മലൈ’. റാം-നിവിൻ പോളി കൂട്ടുകെട്ടിലെ ആദ്യ ചിത്രമെന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്. നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലർ തന്നെ ചിത്രത്തിന്റെ പ്രമേയത്തിലെ കൗതുകവും കഥാപാത്രങ്ങളിലെ വ്യത്യസ്തതയും പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരുന്നു. പ്രിവ്യൂ ഷോക്ക് ശേഷമുള്ള പ്രതികരണങ്ങൾ കൂടി പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുകയാണ്.

തിയേറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിലും ശ്രദ്ധ നേടിയ ചിത്രമാണ് ‘യേഴു കടൽ യേഴു മലൈ’. 53-ാമത് റോട്ടർഡാം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം വി പ്രൊ ബിഗ് സ്ക്രീൻ അവാർഡ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു. രവി മരിയ, എൻ. അഴക പെരുമാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

രചന, സംവിധാനം: റാം, നിർമ്മാതാവ്: സുരേഷ് കാമാച്ചി, ബാനർ: വി ഹൗസ് പ്രൊഡക്ഷൻസ്, സംഗീതം: യുവൻ ശങ്കർ രാജ, അഡീഷണൽ മ്യൂസിക്: സന്തോഷ് ധയാനിധി, ഛായാഗ്രഹണം: എൻ. കെ. ഏകാംബരം, എഡിറ്റിംഗ്: മതി വി. എസ്, പ്രൊഡക്ഷൻ ഡിസൈൻ: ഉമേഷ് ജെ. കുമാർ, വരികൾ: മദൻ കാർക്കി, മതി പുകഴേന്തി, ആക്ഷൻ: സ്റ്റണ്ട് സിൽവ, നൃത്തസംവിധാനം: സാൻഡി മാസ്റ്റർ, വസ്ത്രാലങ്കാരം: ചന്ദ്രകാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, സൗണ്ട് ഡിസൈൻ & മിക്സ്: ടി. ഉദയകുമാർ, സൗണ്ട് ഡിസൈൻ: രഞ്ജിത്ത് വെങ്കിട്ടഗോപാൽ, ശരവണ കുമാർ, സൗണ്ട് എഫക്റ്റ്സ്: രാജശേഖർ, വിഎഫ്എക്സ്: ബീ സ്റ്റുഡിയോ, വിഎഫ്എക്സ് ഹെഡ്: സി. ഗജേന്ദ്രൻ, വിഎഫ്എക്സ് സൂപ്പർവൈസർ: കാർത്തിക് കംബെട്ടൻ, നിശ്ചല ഛായാഗ്രഹണം: ജയകുമാർ വൈരവൻ, കളറിസ്റ്റ്: രാജശേഖർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജഗദീഷ് കെ. എച്ച്, അമീർരാജ്, പ്രവീൺ കുമാർ ജി, മാലിക് ഐ,

Tags: tamil movieNivin PaulyRam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Entertainment

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

Entertainment

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

Entertainment

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

Entertainment

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.