കണ്ണൂര്‍: ലോക പരിസ്ഥിതി ദിനാചരണത്തോട നുബന്ധിച്ച് ആഗോള താപനത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനും സാമൂഹിക വനവല്‍കരണം നടപ്പിലാക്കുന്നതിന്റെയും ഭാഗമായി മാധവറാവു സിന്ധ്യാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും കിംസ്റ്റ് ഹോസ്പിറ്റലും സംയുക്തമായി 5 ന് 500 കറിവേപ്പിന്‍ തൈകള്‍ വിതരണം ചെയ്യും.
കിംസ്റ്റ് ഹോസ്പിറ്റല്‍ അംഗണത്തില്‍ ചെയര്‍മാന്‍ എന്‍.കെ.സൂരജിന്റെ അദ്ധ്യക്ഷതയില്‍ എസ്. ഇ. പി ജില്ലാ കോഡിനേറ്ററും സീക്ക് ഡയറക്ടറുമായ ടി.പി.പത്മനാഭന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജിങ്ങ് ഡയറക്ടര്‍ കെ.പ്രമോദ് അറിയിച്ചു.
















