Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വാക്കുകള്‍ പൂക്കും വിദ്യാലയങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് ഹൃദ്യ സ്വീകരണമൊരുക്കി പ്രവേശനോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 08:14 pm IST
inKasargod

കാസര്‍കോട്: മഴ മാറിനിന്ന പകലില്‍ വാക്കുകള്‍ പൂക്കുന്ന വിദ്യാലയങ്ങളില്‍ ആദ്യാക്ഷരം തേടിയെത്തിയ കുഞ്ഞുങ്ങള്‍ക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി പ്രവേശനോത്സവം. കാസര്‍കോട് ജില്ലയിലെ 517 സ്‌കൂളുകളിലാണ് നിറപകിട്ടാര്‍ന്നതും ആഘോഷകരവുമായ സ്വീകരണമൊരുക്കി പ്രവേശനോത്സവം സംഘടിപ്പിച്ചത്.

പ്രവേശനോത്സവത്തിന്‍െ്‌റ ജില്ലാതല ഉദ്ഘാടനം കുമ്പള പഞ്ചായത്തിലെ പേരാല്‍ ജി ജെ ബി സ്‌കൂളില്‍ നടത്തി. വാദ്യഘോഷങ്ങളുടെ അകമ്പടിയില്‍ വര്‍ണാഭമായ ഘോഷയാത്രയോടെയാണ് പ്രവേശനോത്സവത്തിന് വിദ്യാലയങ്ങളില്‍ തുടക്കം കുറിച്ചത്. സ്‌കൂളില്‍ ഈ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധ വേഷങ്ങളില്‍ അണിനിരന്നപ്പോള്‍ ഒരു നാടിന്റെ കൂട്ടായ്‌മകൂടി ദൃശ്യമായി.

ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയ സ്‌കൂള്‍ എന്ന നിലയിലാണ് ജിജെബി സ്‌കൂളിനെ ജില്ലാതല പ്രവേശനോത്സവം നടത്തുവാന്‍ തെരഞ്ഞെടുത്തത്.

എസ്എസ്എ യുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം പി.ബി.അബ്ദുള്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് കളക്ടര്‍ കുട്ടികള്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.

കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ഡി ഇ ഒ ഇന്‍ചാര്‍ജ് നാഗവേണിയും പാഠപുസ്തകങ്ങളുടെ വിതരണം ഡിഎഫ്ഒ വേണുഗോപാലും നിര്‍വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുണ്ഡരീകാക്ഷ ഭക്ഷണപാത്രവും കുമ്പള ്രഗാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.കെ.ആരീഫ് യൂണിഫോമും വിതരണം ചെയ്തു. കുട്ടികള്‍ക്കുള്ള കസേരകളുടെ വിതരണം വി.പി അബ്ദുള്‍ ഖാദര്‍ ഹാജിയും നിര്‍വഹിച്ചു. ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ജനാര്‍ദന, കുമ്പള എ ഇ ഒ കൈലാസ മൂര്‍ത്തി, കുമ്പള ബി.പി.ഒ എന്‍.കുഞ്ഞികൃഷ്ണന്‍, സ്‌കുള്‍ ഹെഡ്മാസ്റ്റ്ര്‍ സി.എം രാജേശ്വര, എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ്‌കുമാര്‍ സ്വാഗതവും ജി ജെ ബി സ്‌കൂള്‍ പിടിഎ പ്രസിഡന്‍്‌റ് മുഹമ്മദ് പേരാല്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ആര്‍.കെ കൗവായി അവതരിപ്പിച്ച മാജിക് ഷോ കുട്ടികള്‍ക്ക് കൗതുകക്കാഴ്ചയായി.

കാസര്‍കോട്: അടുക്കത്ത്ബയല്‍ ഗവ; യു പി സ്‌കൂളില്‍ നടന്ന സ്‌കൂള്‍ പ്രവേശനോത്സവം നവാഗതര്‍ക്കു നവ്യാനുഭവമായി. വര്‍ണ മുത്തുക്കുടകളും ബലൂണുകളും കൈയിലേന്തി ബാന്‍ഡ്‌മേളത്തിന്റെ അകമ്പടിയോടെ കുട്ടികളും രക്ഷിതാക്കളും നടത്തിയ ഘോഷയാത്ര അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെയും ഉത്സവാമായി മാറി.

ഇത്തവണ ഒന്നാം തരത്തില്‍ 78 കുട്ടികള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ സ്‌കൂളിലെത്തി. മറ്റു ക്ലാസ്സുകളിലായി 142 കുട്ടികളും പുതുതായി സ്‌കൂളിലെത്തി.

നഗരസഭാ കൗണ്‍സിലര്‍ പി.രമേശന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അധ്യകഷനായി. നഗരസഭാംഗം കെ സന്ധ്യഷെട്ടി, എം പിടിഎ പ്രസിഡന്റ് മൈമൂന, കെ.വേണുഗോപാലന്‍, ഇ.പി.ശോഭകുമാരി, കെ.സുബ്രമണ്യന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാദ്ധ്യാപകന്‍ യു.രമ സ്വാഗതവും സി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

ഉദുമ: പനയാല്‍ നെല്ലിയെടുക്കം ഗവ.എല്‍ പി സ്‌കൂള്‍ പ്രവേശനോത്സവം പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗം പി.കെ. സരസ്വതി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പിടിഎ പ്രസിഡന്റ് മനമോഹന അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി ചെയര്‍മാന്‍ വാസുദേവ പനയാല്‍, വൈസ് ചെയര്‍മാന്‍മാരായ എന്‍.അച്ചുതന്‍, ശാന്തയ്യ, വസന്ത നെല്ലിയടുക്കം, രാജന്‍ ചന്ദ്രപുരം, അഡ്വ. മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പാഠപുസ്ത കങ്ങളുടെ വിതരണം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘട പ്രസിഡന്റ് വൈ.കൃഷ്ണദാസ് നിര്‍വ്വഹിച്ചു. ബട്ടത്തൂര്‍ വിട്ടോ ഫ്രണ്ട്‌സ് ക്ലബ്ബ്, രഞ്ജിനി കളിങ്ങോത്ത്, വീര കേസരി ക്ലബ്ബ്, വ്യക്തികള്‍ വിവധ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കുട്ടികള്‍ക്ക് പായസ വിതരണവും നടത്തി. പ്രധാനധ്യാപിക വി.വി.നാരായണി സ്വാഗതവും ഭാരതി നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട്: പുതിയ അധ്യയന വര്‍ഷത്തെ വരവേറ്റ് ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി.

ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ ബീന സുകു, സ്റ്റാഫ് സെക്രട്ടറി പി.പ്രീതി, ആര്‍.ഷൈന, ടി.സന്ധ്യ, കെ.ജി.ഗീത, പി.വി.സബിത, എന്‍.വി.ബീന, പി.വി.ഗീത, കുസുമകുമാരി, ശരണ്യ, നിഷ, ദേവകി, ഗീത എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

Kerala

ഹൈക്കോടതി പരിസരത്ത് ഫോട്ടോഗ്രാഫി അടക്കം നിരോധിച്ചു, മാധ്യമങ്ങള്‍ പ്രത്യേക അനുമതി വാങ്ങണം

Kerala

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

Kerala

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

പുതിയ വാര്‍ത്തകള്‍

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.