Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

എക്‌സാലോജിക് അഴിമതിക്കേസിൽ ഉയർന്നിട്ടുള്ള ഗുരുതര ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനാണ് സി.പി.എമ്മും കോൺഗ്രസും ചേർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് വി. മുരളീധരന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2026, 09:37 pm IST
inKerala

തിരുവനന്തപുരം: എക്‌സാലോജിക് അഴിമതിക്കേസിൽ ഉയർന്നിട്ടുള്ള ഗുരുതര ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനാണ് സി.പി.എമ്മും കോൺഗ്രസും ചേർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് വി. മുരളീധരന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. വി. മുരളീധരനെ ലക്ഷ്യമിട്ടുള്ള രാഷ്‌ട്രീയ നീക്കങ്ങളെ ബിജെപി ശക്തമായി പ്രതിരോധിക്കും. പാർട്ടി അദ്ദേഹത്തോടൊപ്പം അടിയുറച്ച് നിൽക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

വി. മുരളീധരനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ അദ്ദേഹം തന്നെ നിഷേധിച്ചിട്ടുണ്ട്. ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട കാലയളവിൽ അദ്ദേഹം മന്ത്രിയോ എംപിയോ എംഎൽഎയോ ആയിരുന്നില്ലെന്ന വസ്തുതയും ശ്രദ്ധിക്കേണ്ടതാണ്. എക്‌സാലോജിക് കേസിലെ പ്രധാന ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം വി. മുരളീധരന്റെ പേര് വലിച്ചിഴച്ച് രാഷ്‌ട്രീയ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്.

ആരാണ് പണം നൽകിയത്, ആർക്കാണ് പണം ലഭിച്ചത്, എന്തിനാണ് പണം നൽകിയത്, അതിന് പിന്നിലെ രാഷ്‌ട്രീയ ബന്ധങ്ങൾ എന്താണ് തുടങ്ങിയ എക്‌സാലോജിക് കേസിലെ പ്രധാന ചോദ്യങ്ങൾക്ക് നിയമപരമായ അന്വേഷണത്തിലൂടെയാണ് ഉത്തരം കണ്ടെത്തേണ്ടത്. അതിന് പകരം ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് വിവാദം വഴിതിരിച്ചുവിടാനുള്ള ശ്രമം അംഗീകരിക്കാനാകില്ല.

എക്‌സാലോജിക് അഴിമതിക്കേസും പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളും അഴിമതി നിരോധന നിയമത്തിലെ 13-ാം വകുപ്പ് പ്രകാരമുള്ള നിയമലംഘനത്തിന്റെ പരിധിയിൽ വരുന്നതാണ്. അഴിമതിയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളിൽ നിയമാനുസൃതമായ അന്വേഷണം നടത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

സർക്കാർ സംവിധാനങ്ങളിലുള്ളവർ അഴിമതിയിൽ ഏർപ്പെട്ടാൽ അവർക്കെതിരെ ശിക്ഷാനടപടികൾ ഉറപ്പാക്കുന്നതിനാണ് രാജ്യത്ത് അഴിമതി നിരോധന നിയമം നിലവിലുള്ളത്. വകുപ്പ് 13 പ്രകാരം ക്രിമിനൽ മിസ്‌കണ്ടക്ടിന് നാല് മുതൽ പത്ത് വർഷം വരെ തടവും പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിയമപരമായ അധികാരം ഉപയോഗിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ വിവരങ്ങളുടെയും അന്വേഷണത്തിൽ ലഭിച്ചിട്ടുള്ള വസ്തുതകളുടെയും അടിസ്ഥാനത്തിൽ നിയമാനുസൃതമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ് വേണ്ടത്. എന്നാൽ അതിന് പകരം സംസ്ഥാന സർക്കാർ പ്രാഥമിക അന്വേഷണത്തിനായി എസ്.ഐ.ടി രൂപീകരിച്ചിരിക്കുകയാണ്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സമഗ്രമായ അന്വേഷണം നടത്തേണ്ട ഘട്ടത്തിൽ വീണ്ടും പ്രാഥമിക അന്വേഷണത്തിലേക്ക് പോകുന്നത് സ്വാഭാവികമായും നിരവധി സംശയങ്ങൾ ഉയർത്തുന്നു.

അഴിമതി രഹിതമായ ഭരണം ഒരു ജനാധിപത്യ രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണ്. എക്‌സാലോജിക് കേസിൽ നിയമപരമായ തുടർനടപടികൾ സ്വീകരിക്കേണ്ട സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ എന്തുകൊണ്ടാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തയ്യാറാകാത്തത് എന്നത് സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്.

അതിന് പിന്നിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളിലേക്കും അന്വേഷണം എത്തുമെന്ന ആശങ്കയാണ്. കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള കുത്തുകളിയാണ് നടക്കുന്നത് അവർ രണ്ടല്ല ഒന്നാണ്.

എക്‌സാലോജിക് കേസിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായി വി. മുരളീധരനെ ലക്ഷ്യമിടുമ്പോഴും ബിജെപി അദ്ദേഹത്തോടൊപ്പം ഉറച്ചുനിൽക്കും. അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനുള്ള രാഷ്‌ട്രീയ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും.

എക്‌സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സുതാര്യവും നിയമാനുസൃതവുമായ അന്വേഷണം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. അതിന് പകരം രാഷ്‌ട്രീയ ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കങ്ങളാണ് നടക്കുന്നതെങ്കിൽ അതിനെ ശക്തമായി ചോദ്യം ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Tags: Pinarayi VijayanRajeev ChandrasekharKerala PoliticsLatest newscmrl caseVeena Thaikkandi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

Kerala

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.