ന്യൂദല്‍ഹി: ബലാത്സംഗ കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് ശിക്ഷ വിധിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഗോവ സര്‍ക്കാരിന് നോട്ടീസ് അയച്ചു. 10 വര്‍ഷം തടവിന് ശിക്ഷിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. അതേസമയം ശിക്ഷ 10 വര്‍ഷത്തില്‍ നിന്ന് ജീവപര്യന്തമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ തേജ്പാലിനും നോട്ടീസ് അയച്ചു.
2013-ല്‍ ഗോവയിലെ ആഡംബര ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് സഹപ്രവര്‍ത്തകയെ രണ്ടുതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് തേജ്പാലിനെതിരായ കേസ്.
















