തലശേരി: കടകളില്‍ കയറി പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചെടുക്കുന്ന തലശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഇന്നലെ രാവിലെ 11മണി വരെ കടകളടച്ച് പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ ചേര്‍ന്ന യോഗത്തില്‍ സി.സി.വര്‍ഗീസ്, കെ.എന്‍.പ്രസാദ്, കെ.കെ.മന്‍സൂര്‍, എ.കെ.സഖറിയ എന്നിവര്‍ സംസാരിച്ചു.
















