പാനൂര്‍: പൊയിലൂരില്‍ യുവമോര്‍ച്ച റൈസ് ഫെസ്റ്റ് നടത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വി.പി.സുരേന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ലിജീഷ് അധ്യക്ഷത വഹിച്ചു. വിപി.ബാലന്‍ മാസ്റ്റര്‍, എം.സുനില്‍, ഒട്ടാണി പത്മനാഭന്‍, എം.കുഞ്ഞിക്കണ്ണന്‍, ഒ.കെ.ബാബു, മനോജ് പൊയിലൂര്‍, ശ്രുതി പൊയിലൂര്‍, ചന്ദ്രിക വാസുദേവന്‍, അര്‍ജുന്‍ വാസുദേവ്, പി.സവിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐക്കാര്‍ പൊയിലൂരില്‍ ബീഫ്‌ഫെസ്റ്റ് നടത്തിയിരുന്നു. റൈസ് ഫെസ്റ്റില്‍ സ്ത്രീകളടക്കം നിരവധി പേര്‍ പങ്കെടുത്തു.
















